SEED News

നേറ്റീവ് എ.യു.പി. സ്‌കൂളില്‍ 'പഴമ' പ്രദര്‍ശനം


വള്ളിക്കുന്ന്: മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില് വള്ളിക്കുന്ന് നേറ്റീവ് എ.യു.പി. സ്‌കൂളില് ചിങ്ങം ഒന്നിന് 'പഴമ' പ്രദര്‍ശനം സംഘടിപ്പിച്ചു. കാര്ഷിക ഉപകരണങ്ങള്, പുരാവസ്തുക്കള്‍, കരകൗശലവസ്തുക്കള് എന്നിവ പ്രദര്‍ശിപ്പിച്ചു. പരിപാടിയില്‍ നാടന്‍പാട്ട് അവതരണവും  പ്രദേശത്തെ മുതിര്‍ന്ന കര്‍ഷകരെ ആദരിക്കലും നടന്നു. 
വള്ളിക്കുന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ശോഭന, കൃഷി ഓഫീസര്‍ അമൃത, പി.ടി.എ. കമ്മിറ്റി ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 


August 23
12:53 2017

Write a Comment

Related News