SEED News

നാട്ടുമാവിന്‍തൈകള്‍ നല്‍കി





വളാഞ്ചേരി: മാതൃഭൂമി സീഡിന്റെ നാട്ടുമാഞ്ചോട്ടില്‍ എന്ന പദ്ധതിയുമായി സഹകരിച്ച് വളാഞ്ചേരിയിലെ ഡോ.എന്‍.കെ. മുഹമ്മദ് സ്മാരക എം.ഇ.എസ് സെന്‍ട്രല്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ നാട്ടുമാവുകളുടെ സംരക്ഷണത്തിനായി ഒത്തുചേര്‍ന്നു. 
വംശനാശം സംഭവിക്കുന്ന നാട്ടുമാവുകളുടെ തൈകള്‍ ശേഖരിച്ച് ഗ്രോബാഗുകളില്‍ നട്ടുപിടിപ്പിച്ച ശേഷം വിദ്യാര്‍ഥികള്‍ക്ക് വിതരണംചെയ്തു.
തൈകള്‍ വീടുകളിലും മറ്റ് സൗകര്യമുള്ള സ്ഥലങ്ങളിലും നട്ടുവളര്‍ത്തുകയാണ് ലക്ഷ്യം. ആദ്യഘട്ടത്തില്‍ നൂറ് തൈകളാണ് വിതരണംചെയ്തത്. പ്രിന്‍സിപ്പല്‍ ബിജുജോസഫ് വിതരണോദ്ഘാടനം നിര്‍വഹിച്ചു. മുഹമ്മദ് ജദീര്‍ ഐ.കെ. മജീദ് പുറമണ്മൂര്‍ എന്നിവര്‍ നേതൃത്വംനല്‍കി.    


August 23
12:53 2017

Write a Comment

Related News