കര്‍ഷകദിനം ആചരിച്ചു
ചാപ്പനങ്ങാടി: പി.എം.എസ്.എ വൊക്കേഷണല് ഹയര്‌സെക്കന്ഡറി സ്‌കൂള് വി.എച്ച്.എസ്.ഇ. എന്.എസ്.എസ്. യൂണിറ്റും സീഡ് യൂണിറ്റും ചേര്ന്ന് കര്ഷകദിനം ആചരിച്ചു.
പൊന്മള പഞ്ചായത്ത് തോട്ടപ്പായയിലെ മികച്ച കര്ഷകന് വിശ്വനാഥിനെ ആദരിച്ചു.
പഴമയുടെ തനിമനിറഞ്ഞ നാടന് കൃഷിരീതികളെക്കുറിച്ച് അദ്ദേഹം വിദ്യാര്ഥികള്ക്ക് പറഞ്ഞുകൊടുത്തു.
പ്രിന്‌സിപ്പല് ജിഷ ചെറുവറ്റ, പ്രോഗ്രാം ഓഫീസര് ആന്‌സി തങ്കച്ചന്, അധ്യാപകരായ സി.പി. ഷംസുദ്ദീന്, പുഷ്പവല്ലി, വൊളന്റിയര് ലീഡര്മാരായ അജ്മല് റോഷന്, ഷഹന തുടങ്ങിയവര് നേതൃത്വംനല്കി.
August 23
12:53
2017