SEED News

വാഴകൃഷിയിൽ നൂറുമേനിയുമായി മണ്ണഞ്ചേരി ഗവൺമെന്റ് ഹൈസ്കൂൾ കുട്ടികൾ

മണ്ണഞ്ചേരി: പേന പിടിക്കുന്ന കൈകൾക്ക് കൃഷിയും വഴങ്ങുമെന്ന് തെളിയിച്ച് മണ്ണഞ്ചേരി ഗവ. ഹൈസ്കൂളിലെ കുട്ടികൾ. മാതൃഭൂമി സീഡ് ക്ലബ് നടത്തിയ വാഴകൃഷിയിൽ അൻപത് കുലകളാണ് വിളവെടുത്തത്. കഴിഞ്ഞദിവസം സ്കൂളിലെ വാഴത്തോട്ടത്തിൽ നടന്ന വിളവെടുപ്പ് മണ്ണഞ്ചേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് തങ്കമണി ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. 
കഴിഞ്ഞ വർഷാവസാനമാണ് വാഴകൃഷി തുടങ്ങിയത്.
പഠിത്തതിന്റെ ഇടവേളകളിലും ക്ലാസ് കഴിഞ്ഞുള്ള സമയങ്ങളിലുമാണ് കുട്ടികൾ കൃഷിക്കുവേണ്ടി സമയം കണ്ടെത്തിയിരുന്നത്. ഓരോ ദിവസവും ഓരോ ക്ലാസുകാർക്കാണ് ചുമതല കൊടുത്തിരുന്നത്. ജൈവവളമാണ് ഉപയോഗിച്ചിരുന്നത്. സ്കൂളിലെ അടുക്കള മാലിന്യവും കൃഷിക്ക് ഉപയോഗിച്ചു.
 വാഴ കൂടാതെ ചീര, പയർ, വേണ്ട, വഴുതന തുടങ്ങിയ പച്ചക്കറികളും കൃഷി ചെയ്യുന്നുണ്ട്. വിളവെടുത്ത വാഴക്കുലകൾ പഴുപ്പിച്ച് ഓണ സദ്യയ്ക്ക് ഉപയോഗിക്കുമെന്ന് പ്രഥമാധ്യാപിക സുജാത പറഞ്ഞു. സീഡ് ക്ലബ് കോ-ഓർഡിനേറ്റർ സുനിക്കുട്ടൻ കൃഷിക്ക് നേതൃത്വം നൽകി.  വിളവെടുപ്പിന് പ്രഥമാധ്യാപിക സുജാത, എസ്.എം.സി. ചെയർമാൻ സി.എച്ച്. റഷീദ്, സീനിയർ അസിസ്റ്റൻറ്് രാധാകൃഷ്ണൻ, സ്റ്റാഫ് സെക്രട്ടറി സാജിദ, അധ്യാപകരായ ഫൗസിയ, അനില, അശ്വതി, ആശ, രാജു എന്നിവർ പങ്കെടുത്തു.   

        മണ്ണഞ്ചേരി ഗവ.ഹൈസ്കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബിലെ കുട്ടികൾ നടത്തിയ വാഴകൃഷിയുടെ വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡന്റ് തങ്കമണി ഗോപിനാഥ് നിർവഹിക്കുന്നു     

August 26
12:53 2017

Write a Comment

Related News