കൃഷിയും കളിയുമായി ദേശീയ കായികദിനാചരണം
കോഴിക്കോട്: കൃഷിയും സ്‌പോര്‍ട്‌സും തമ്മില്‍ എന്താണ് ബന്ധം? അതിനുള്ള ഉത്തരമായിരുന്നു ഈസ്റ്റ്ഹില്‍ കേന്ദ്രീയവിദ്യാലത്തില്‍ നടത്തിയ ദേശീയ കായികദിനാചരണം.
കാര്‍ഷിക ഉത്പന്നങ്ങളും ഉപകരണങ്ങള്‍ കൊണ്ടുള്ള വിവിധ മത്സരങ്ങളുമായിരുന്നു ദിനാചരണത്തിലെ പ്രധാന ആകര്‍ഷണം. മഴയെ അവഗണിച്ച് പാടത്തെന്ന പോലെ കുട്ടികള്‍ സ്‌കൂള്‍ മൈതാനത്തിറങ്ങി.
പടവലം, മുരിങ്ങ, മത്തന്‍, ഉരുളക്കിഴങ്ങ്, നാരങ്ങ തുടങ്ങിയ വിവിധയിനം പച്ചക്കറികള്‍ ഉപയോഗിച്ചാണ് മാതൃഭൂമി സീഡും ഹരിത കേരളമിഷനും ചേര്‍ന്ന് കാര്‍ഷിക-കായികമേള നടത്തിയത്. കേന്ദ്രീയവിദ്യാലയ വൈസ് പ്രിന്‍സിപ്പല്‍ ശ്രീലേഖ ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. കെ.വി. രാജേഷ് അധ്യക്ഷനായി. ദീപ.കെ. ഭരതന്‍, അര്‍ച്ചന, ശ്രുതി എന്നിവര്‍ സംസാരിച്ചു.
August 30
12:53
2017