SEED News

കൃഷി ഒളിമ്പിക്‌സ് നടത്തി

കൃഷി ഒളിമ്പിക്‌സ് പരിപാടിയുടെ ഭാഗമായി എടതിരിഞ്ഞി എച്ച്.ഡി.പി.സമാജം എൽ.പി. സ്‌കൂളിൽ നടന്ന മത്സരത്തിൽ നിന്ന്

തൃശ്ശൂർ: ദേശീയ കായികദിനത്തോടനുബന്ധിച്ച് മാതൃഭൂമി സീഡ് ഹരിതകേരള മിഷന്റെ സഹകരണത്തോടെ സംസ്ഥാനത്തെ തിരഞ്ഞെടുത്ത വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന 'കൃഷി ഒളിമ്പിക്‌സ്' ജില്ലയിൽ എടതിരിഞ്ഞി എച്ച്.ഡി.പി. സമാജം ഇ.എം.എൽ.പി. സ്‌കൂളിൽ നടന്നു. പരിപാടിയുടെ ഭാഗമായി വെജിറ്റബിൾ റിലേ, വാട്ടർ മെലൺ സീഡ്‌ ൈസ്പറ്റിങ്, മത്തങ്ങ റൈസ് തുടങ്ങി മത്സരങ്ങൾ സംഘടിപ്പിച്ചു. സ്‌കൂൾ മാനേജർ ഭരതൻ കണ്ടേക്കാട്ടിൽ, ക്‌ളബ്ബ് എഫ്.എം. പ്രോഗ്രാം ഹെഡ് മനോജ് കമ്മത്ത്, സീഡ് തൃശ്ശൂർ വിദ്യാഭ്യാസജില്ല എസ്.പി.ഒ.സി. എം.എൻ. മുരളീധരൻ  എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. സ്‌കൂൾ സീഡ് കോ-ഓർഡിനേറ്റർ പി. ശ്രീദേവി, പ്രിൻസിപ്പാൾ പി.ജെ. ബിനി, പി.ടി.എ. മെമ്പർമാരായ ബിനിത, സ്മിത, സുചിത്ര, ക്രൈസ്റ്റ് കോളേജ് സോഷ്യൽ വർക്ക് വിദ്യാർഥികളായ ഗ്‌ളിഫി പെരേര, തൃപ്തി തിലകൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. 




August 30
12:53 2017

Write a Comment

Related News