ശ്രീ വിവേകാനന്ദ ഹൈസ്‌കൂളിലെ നന്മ സീഡ് ക്ലബ്ബുകള്‍ വരട്ടാറിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു
വരട്ടാര്‍ നവീകരണത്തിന് ഐക്യദാര്‍ഢ്യവുമായി വിദ്യാര്‍ഥികള്‍
പുല്ലാട്: ശ്രീ വിവേകാനന്ദ ഹൈസ്‌കൂളിലെ നന്മ, സീഡ് ക്ലബ്ബ് അംഗങ്ങളും എസ്.പി.സി. അംഗങ്ങളും വരട്ടാര്‍ ഐക്യദാര്‍ഢ്യ പ്രഖ്യാപനം നടത്തി. ഇനി ഒരു പുഴയും മരിക്കരുത് എന്ന പ്രഖ്യാപനത്തോടെ വരട്ടെ ആര്‍ യജ്ഞത്തില്‍ കുട്ടികള്‍ പങ്കാളികളായി. നദീതീരത്ത് കുട്ടികള്‍ ശ്രമദാനം നടത്തി. ഇരവിപേരൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജീവ് പദ്ധതിയെക്കുറിച്ച് കുട്ടികളോട് വിശദീകരിച്ചു. സുഗതകുമാരിയുടെ തെംസ് നദി എന്ന കവിത കുട്ടികള്‍ ആലപിച്ചു. കുട്ടികള്‍ സ്വരൂപിച്ച തുക വരട്ടാര്‍ പദ്ധതിക്കായി നല്‍കി. വാര്‍ഡ് മെമ്പര്‍ പ്രജിത ഹരികൃഷ്ണന്‍, മണിക്കുട്ടന്‍ തുടങ്ങിയവര്‍ സംസാരിച്ചു. നന്മ കോഓര്‍ഡിനേറ്റര്‍ ജി.രേണുക, സി.പി.ഒ.മാരായ സുരേഷ് കുമാര്‍ ജി., ബിന്ദു കെ.നായര്‍, ആര്‍.രഞ്ജിനി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
August 30
12:53
2017