നാട്ടറിവുകളും കാര്‍ഷിക വൈവിധ്യങ്ങളുടെ പ്രദര്‍ശനവുമായി പള്ളിക്കല്‍ പി.യു.എം. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബ്.
പള്ളിക്കല്‍: നാട്ടറിവുകളും കാര്‍ഷിക വൈവിധ്യങ്ങളുടെ പ്രദര്‍ശനവുമായി പള്ളിക്കല്‍ പി.യു.എം. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബ്.
നാടിനെയും വീടിനെയും ഹരിതാഭമാക്കുക എന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് കാര്‍ഷിക പ്രദര്‍ശനം സംഘടിപ്പിച്ചത്. പ്രിന്‍സിപ്പല്‍ സി.എസ്.സനല്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. കൃഷിവിഭാഗം മേധാവി മഞ്ജുഷ ക്ലാസെടുത്തു. കുട്ടികള്‍ വീടുകളില്‍നിന്ന് കൊണ്ടുവന്ന ജൈവ പച്ചക്കറികളും മറ്റ് കാര്‍ഷിക ഉത്പന്നങ്ങളുടെയും പ്രദര്‍ശനവും വിപണനവും നടന്നു. ഏറ്റവും കൂടുതല്‍ ഉത്പന്നങ്ങള്‍ കൊണ്ടുവന്ന വിദ്യാര്‍ഥികള്‍ക്ക് സീഡ് ക്ലബ്ബിന്റെ വകയായി സമ്മാനം നല്കി. സീഡ് കോഓര്‍ഡിനേറ്റര്‍ എം.ഷാജഹാന്‍, സ്റ്റാഫ് സെക്രട്ടറി ശ്രീലത കുഞ്ഞമ്മ, സുരേഷ് കുമാര്‍ എന്നിവര്‍ നേതൃത്വംനല്കി.
August 30
12:53
2017