വരട്ടാറിന്‍തീരത്ത് ഒരു ദിനം
കുറ്റൂര്‍: 'വരട്ടാറിന്‍തീരത്ത് ഒരു ദിനം' എന്ന പേരില്‍ നടന്ന പുഴനടത്തത്തില്‍ കുറ്റൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സീഡ്, നന്മ ക്ലബ്ബുകള്‍ പി.ടി.എ., പൂര്‍വവിദ്യാര്‍ത്ഥി സംഘടന, ജനപ്രതിനിധികള്‍, അധ്യാപകര്‍, നാട്ടുകാര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ പങ്കാളികളായി.
കുട്ടികളും അധ്യാപകരും ചേര്‍ന്ന് സമാഹരിച്ച നന്മ ഫണ്ട് വരട്ടാര്‍ പുനരുജ്ജീവനപ്രവര്‍ത്തനങ്ങള്‍ക്കായി പ്രിന്‍സിപ്പല്‍ രാജേഷ് പി.എം., ഹെഡ്മിസ്ട്രസ് ഓമന മാത്യു എന്നിവര്‍ ചേര്‍ന്ന് വരട്ടാര്‍ കോഓര്‍ഡിനേറ്റര്‍ ബീന ഗോവിന്ദന് കൈമാറി. തൈമറവുംകര പ്രയാറ്റുകടവില്‍ പുഴനടത്തത്തിന്റെ സമാപനയോഗം നടന്നു. പി.ടി.എ. പ്രസിഡന്റ് പ്രസന്നകുമാര്‍ അദ്ധ്യക്ഷത വഹിച്ചു.
ആര്‍.രാമചന്ദ്രന്‍ നായര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.
കുറ്റൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ശ്രീലേഖ രഘുനാഥ് മുഖ്യപ്രഭാഷണം നടത്തി.
'ഒരു പുഴപ്പാട്ട്' എന്ന വരട്ടാര്‍ കവിത സീഡ് ക്ലബ്ബ് ടീച്ചര്‍ കോഓര്‍ഡിനേറ്റര്‍ ശ്രീജ ഒ. ആലപിച്ചു. കുട്ടികള്‍ പരിസ്ഥിതി കവിതകള്‍ ചൊല്ലി. പി.എ.പ്രദീപ്, തുളസീദാസ്, ഉഷാകുമാരി എന്നിവര്‍ പ്രസംഗിച്ചു.