SEED News

പെരുമ്പാവൂര്‍ ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പച്ചക്കറി കൃഷി

പെരുമ്പാവൂര്‍:പെരുമ്പാവൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ഥികളുടെ പച്ചക്കറി കൃഷി തുടങ്ങി. 'മാതൃഭൂമി' സീഡ് ക്ലബ്ബിന്റെ സഹകരണത്തോടെയാണ് കൃഷി. നഗരസഭാ ചെയര്‍പേഴ്‌സണ്‍ സതി ജയകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ജെസ്സി എജി, വത്സല രവികുമാര്‍, സീന അബൂബക്കര്‍, പി.ടി.എ. പ്രസിഡന്റ് പി.എ. ഷംസുദ്ദീന്‍, പ്രദീപ് കുമാര്‍, കൃഷി ഓഫീസര്‍ ശോഭ, പ്രിന്‍സിപ്പല്‍ ഷാന്റി മാധവന്‍, ഹെഡ്മിസ്ട്രസ് യു.എ. അംബിക, എന്‍.വി. സോമരാജന്‍, സി.എസ്. ലാലി എന്നിവര്‍ സംസാരിച്ചു. 


September 01
12:53 2017

Write a Comment

Related News