SEED News

നാട്ടുമാവുകള്‍ നട്ടുവളര്‍ത്താന്‍ വിദ്യാര്‍ഥികള്‍

പെരുമ്പാവൂര്‍: 'മാതൃഭൂമി' സീഡ് നടപ്പാക്കുന്ന 'നാട്ടുമാഞ്ചോട്ടില്‍' പദ്ധതിയുടെ ഭാഗമായി നാടാകെ നാട്ടുമാവിന്‍ തൈകള്‍ നട്ടുപിടിപ്പിക്കുകയാണ് മലമുറി നിര്‍മല എല്‍.പി. സ്‌കൂളിലെ കുട്ടികള്‍.
 സ്‌കൂള്‍ വളപ്പിലും പരിസരങ്ങളിലും സമീപമുള്ള പൊതുസ്ഥലങ്ങളിലും മറ്റും കുട്ടികള്‍ നാട്ടുമാവിന്‍ തൈകള്‍ നട്ടുതുടങ്ങി. രായമംഗലം പഞ്ചായത്ത് പ്രസിഡന്റ് സൗമിനി ബാബു ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ രാജന്‍വര്‍ഗീസ്, ഹെഡ്മാസ്റ്റര്‍ എല്‍ദോ പോള്‍, പി. ജ്യോതിഷ്, രാജേഷ് വിജയന്‍, ശിവറാം പാറപ്പുറം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

September 01
12:53 2017

Write a Comment

Related News