ഊർജസംരക്ഷണ ബോധവത്കരണം
കണ്ണൂര്‍: കാടാച്ചിറ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എനര്‍ജി ക്ലബ്ബും സീഡ് ക്ലബ്ബും ചേര്‍ന്ന് ഊര്‍ജസംരക്ഷണ കാമ്പയിന്‍ നടത്തി. കെ.ശിവദാസന്‍ ബോധവ്തകരണ ക്ലാസെടുത്തു. ബോധവത്കരണ സന്ദേശങ്ങളടങ്ങിയ ലഘുലേഖകള്‍ വിതരണം ചെയ്തു. വൃക്ഷത്തൈയും ഒരുപായ്ക്കറ്റ് പച്ചക്കറിവിത്തും നല്‍കി.
പ്രിന്‍സിപ്പല്‍ കെ.ഷീജ, പ്രഥമാധ്യാപകന്‍ കെ.സന്തോഷ്‌കുമാര്‍, ജനു ആയിച്ചാങ്കണ്ടി, പി.രേഷ്മ, ശ്രീപാര്‍വതി, പി.കെ.അനില എന്നിവര്‍ സംസാരിച്ചു.
September 02
12:53
2017