ദേശീയ കായികദിനത്തിൽ സീഡ് കൃഷി ഒളിമ്പിക്സ്
മയ്യില്‍: ദേശീയ കായികദിനത്തില്‍ കയരളം യു.പി. സ്‌കൂളില്‍ നടന്ന കായികമത്സരങ്ങള്‍ ശ്രദ്ധേയമായി.
മാതൃഭൂമി സീഡും ഹരിതകേരളമിഷനും ചേര്‍ന്ന് പച്ചക്കറിക്കൃഷി പ്രോത്സാഹനത്തിന്റെ ഭാഗമായാണ് മത്സരങ്ങള്‍ നടത്തിയത്.
അന്‍പതോളം കുട്ടികള്‍ പങ്കെടുത്ത പച്ചക്കറി റിലേ മത്സരത്തില്‍ കാര്‍ത്തിക എം.രാജീവും നന്ദകിഷോര്‍ സി.യും ഒന്നാംസ്ഥാനം നേടി. റാഷിക് കെ.-അയന ശ്രീജേഷ് സംഘം രണ്ടാംസ്ഥാനവും ഹരിനന്ദനും നിഹാനയും മൂന്നാംസ്ഥാനവും നേടി.
വിത്തില്ലാതാകുന്ന ഈ കാലത്ത് വിത്തിന്റെ പ്രാധാന്യം വെളിപ്പെടുത്തുന്ന കുരുതുപ്പല്‍ മത്സരത്തില്‍ തണ്ണിമത്തന്‍ കുരു നാലുമീറ്റര്‍ ദൂരത്തേക്ക് തുപ്പി ശ്യാം ജെ.രാജ് ഒന്നാംസ്ഥാനം നേടി. നിഹാന എന്‍.പി. രണ്ടാംസ്ഥാനവും ഹരിനന്ദന്‍ എം. മൂന്നാംസ്ഥാനവും നേടി.
സ്‌കൂള്‍ പ്രഥമാധ്യാപിക എം.എം.വനജകുമാരി, സീഡ് കോ ഓര്‍ഡിനേറ്റര്‍ എം.ഒ.സിനി എന്നിവര്‍ നേതൃത്വം നല്‍കി.
September 02
12:53
2017