അദ്ധ്യാപക ദിനം
അധ്യാപകരുടെ അർപ്പണബോധത്തേയും സഹിഷ്ണുതയും ബഹുമാനിക്കേണ്ടത് രാഷ്ട്രത്തിനാവശ്യമാണെന്ന ചിന്തയിൽ നിന്നാണ് അദ്ധ്യാപക ദിനം ആചരിക്കുന്നത് അധ്യാപകദിനമായി തിരഞ്ഞെടുത്തത് ഭാരതം എക്കാലവും ആദരിയ്ക്കുന്ന പ്രഗല്ഭ അധ്യാപകനും ഇന്ത്യയുടെ രാഷ്ട്രപതിയുമായിരുന്ന ഡോക്ടർ എസ്. രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്തംബർ 5 ആണ്. 1961 മുതൽ എല്ലാ വർഷവും സെപ്റ്റംബർ 5 അദ്ധ്യാപക ദിനമായി ആചരിച്ചു പോരുന്നു.
അധ്യാപകരുടെ സാമൂഹിക സാമ്പത്തിക പദവി മെച്ചപ്പെടുത്തുക, വിദ്യാഭ്യാസ രംഗത്ത് അവരുടെ പ്രവർത്തനം ഫലപ്രദമാക്കുക എന്നീ ലക്ഷ്യങ്ങൾ നിറവേററാനുളള കർമ്മ പരിപാടികൾക്കു തുടക്കം കുറിക്കാനും രൂപം നൽകാനും ഈ ദിനം പ്രയോജനപ്പെടും.
മെച്ചപ്പെട്ട ജനതയെ കരുപ്പിടിപ്പിക്കുന്നതിൽ അദ്ധ്യാപകന്റെ പങ്ക് അനിഷേദ്ധ്യമാണ്. അവരുടെ മഹിമ സ്വയം മനസ്സിലാക്കി പ്രവർത്തിക്കാൻ അദ്ധ്യാപകർ ഒരുങ്ങേണ്ടതാണ്. അദ്ധ്യാപക ദിനത്തിൽ അവർ എടുക്കേണ്ട പ്രതിജ്ഞയാണത്.കേവലം പാഠപുസ്‌തകങ്ങൾക്കപ്പുറം അറിവിന്റയും വിവേകത്തിന്റെയും ജീവിതത്തിന്റയും മൂലവത്തായ പാഠങ്ങൾ പകർന്നു നൽകുന്ന എല്ലാ അദ്ധ്യാപകർക്കും ഹൃദ്യമായ ആശംസകൾ ..
September 05
12:53
2017