environmental News

ആമസോണില്‍ നാനൂറോളം പുതിയ ജീവിവര്‍ഗങ്ങള്‍

ആമസോണ്‍ വനമേഖലയിലെ അദ്ഭുതങ്ങള്‍ അവസാനിക്കുന്നില്ല. ഇതുവരെ അറിയപ്പെടാതിരുന്ന 381 പുതുഇനം ജീവിവര്‍ഗങ്ങളെ ഒമ്പത് വടക്കേ അമേരിക്കന്‍ രാജ്യങ്ങളിലായി പരന്നുകിടക്കുന്ന മഴക്കാടുകളില്‍ കണ്ടെത്തിയതായി ഗവേഷകര്‍ അറിയിച്ചു. വേള്‍ഡ്‌വൈഡ് ഫണ്ട് ഫോര്‍ നേച്വറും(ഡബ്‌ള്യു.ഡബ്‌ള്യു.എഫ്.) ബ്രസീലിലെ മാമിരുവ ഇന്‍സ്റ്റിറ്റ്യൂട്ടും ചേര്‍ന്നാണ് പഠനം നടത്തിയത്.
 കണ്ടെത്തിയവയില്‍ 216 സസ്യവര്‍ഗങ്ങള്‍, 93 മത്സ്യങ്ങള്‍, 32 ഉഭയജീവികള്‍, 19 ഇഴജന്തുക്കള്‍, 20 സസ്തനികള്‍, ഒരിനം പക്ഷി എന്നിവ ഉള്‍പ്പെടും. രണ്ടുദിവസത്തിലൊരിക്കല്‍ ഒന്ന് എന്നനിരക്കിലാണ് മേഖലയില്‍ പുതിയ ജീവിവര്‍ഗങ്ങളെ കണ്ടെത്തുന്നത്. 17 വര്‍ഷങ്ങള്‍ക്കിടെ രണ്ടായിരത്തിലേറെ പുതിയ സ്പീഷീസുകളെ തിരിച്ചറിഞ്ഞു. 
 കണ്ടെത്തലുകള്‍ക്കിടയിലും ആമസോണ്‍ കാടുകളുടെ നാശം ഗവേഷകരെ ആശങ്കയിലാഴ്ത്തുന്നു. പുതുതായി കണ്ടെത്തിയ ജീവിവര്‍ഗങ്ങളിലേറെയും മനുഷ്യന്റെ കൈയേറ്റംമൂലം ഭീഷണിയിലായ പ്രദേശങ്ങളിലാണ്. പല ജീവിവര്‍ഗങ്ങളും കണ്ടെത്തപ്പെടുംമുമ്പേ വംശനാശത്തിനിരയായേക്കുമെന്ന് ഡബ്‌ള്യു.ഡബ്‌ള്യു.എഫ്. ആമസോണ്‍ കോഓര്‍ഡിനേറ്റര്‍ റെക്കാര്‍ഡൊ മെല്ലൊ ചൂണ്ടിക്കാട്ടി.

ചിത്രത്തിൽ ആമസോണില്‍ കണ്ടെത്തിയ കുരങ്ങ് കാലിസിബസ് മില്‍ട്ടോണി


September 07
12:53 2017

Write a Comment