SEED News

കടലാസുപേനകൾ നിർമിച്ച് സീഡ് ക്ലബ്ബ്

കൊപ്പം: കടലാസുപേന നിർമാണം പ്രചരിപ്പിക്കാനുള്ള പദ്ധതിയുമായി സീഡ് ക്ലബ്ബ്.
 നടുവട്ടം ഗവ. ജനതാ ഹയർസെക്കൻഡറി സ്കൂളിലെ മുക്കുറ്റി സീഡ് ക്ലബ്ബാണ് കടലാസ് പേനകൾ പ്രചരിപ്പിക്കാൻ പദ്ധതി നടപ്പാക്കുന്നത്. കഴിഞ്ഞ വർഷം സ്കൂളിൽ സീഡ് ക്ലബ്ബ് വിത്തുപേനകൾ നിർമിച്ച് ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
         ഈ സാഹചര്യത്തിലാണ് കടലാസുപേനകൾ കൂടുതൽ കുട്ടികളിലേക്ക് വ്യാപിപ്പിക്കാനുളള ശ്രമം നടക്കുന്നത്. ഇപ്പോൾ ത്തന്നെ വിദ്യാലയത്തിൽ കൂടുതൽ കുട്ടികളും സ്വന്തമായി നിർമിച്ച കടലാസുപേനകളാണ് ഉപയോഗിക്കുന്നത്. അധ്യാപികയായ സുനിതരാജനാണ് ഇതിന് നേതൃത്വംനൽകുന്നത്. സീഡ് ക്ലബ്ബ് കോ-ഓർഡിനേറ്റർ എം.കെ. ബീന, പ്രധാനാധ്യാപകൻ വിക്രമൻ തുടങ്ങിയവർ മാർഗനിർദേശവുമായി ഒപ്പമുണ്ട്.

September 07
12:53 2017

Write a Comment

Related News