മട്ടന്നൂർ ഹയർ സെക്കൻഡറി സ്കൂളിൽ ഇനി ഔഷധത്തോട്ടവും
മട്ടന്നൂര്‍: പഠനത്തോടൊപ്പം, ഔഷധസസ്യങ്ങള്‍ വളരുന്ന വിദ്യാലയങ്ങളും ഈ നാടിനു മുതല്‍ക്കൂട്ടാവുന്നു. മാതൃഭൂമി സീഡും ആയുഷ്ഗ്രാമം, ജൈവകാര്‍ഷികക്ലബ്ബ്, സാമൂഹികശാസ്ത്രക്ലബ്ബ്, ഓയിസ്‌ക എന്നിവയും ചേര്‍ന്ന് മട്ടന്നൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഔഷധസസ്യങ്ങള്‍ നട്ടുപിടിപ്പിക്കുന്നതിന്റെ ഉദ്ഘാടനം ഓണാഘോഷത്തിന്റെ ഭാഗമായി നടത്തി.
ആവല്‍, ഞാവല്‍, ചെറുകടലാടി, പുളി, ഇരിവേലി, ആര്യവേപ്പില, നെല്ലി, തിപ്പലി, പിച്ചകം, അയ്യപ്പാന, കുമിഴ് തുടങ്ങി ഔഷധഗുണമുള്ള തൈമരങ്ങളാണ് സ്‌കൂളില്‍ കുട്ടികളുടെ പരിപാലനത്തില്‍ വളരുക.
പരിപാടിയുടെ ഉദ്ഘാടനം മട്ടന്നൂര്‍ നഗരസഭ ചെയര്‍മാന്‍ കെ.ഭാസ്‌കരന്‍ നിര്‍വഹിച്ചു. വി.എന്‍. സത്യേന്ദ്രനാഥന്‍ അധ്യക്ഷനായിരുന്നു. പ്രഥമാധ്യാപകന്‍ ഇ.ഗണേശന്‍, മാനേജര്‍ കെ.ടി.ശിവദാസന്‍, പി.ടി.എ. പ്രസിഡന്റ് പി.സുരേഷ്ബാബു, മുസ്തഫ ദാവാരി, കൗണ്‍സിലര്‍മാരായ എ.കെ.സുരേഷ്‌കുമാര്‍, പി.രേഖ, ആയുഷ്ഗ്രാമം പദ്ധതി മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.രാമചന്ദ്രന്‍, കോ ഓര്‍ഡിനേറ്റര്‍ പ്രസീത, മാതൃഭൂമി സീഡ് കോ ഓര്‍ഡിനേറ്റര്‍ ടി.വി.രേഖ, പ്രജിത, കെ.കെ.രാജീവന്‍, പി.രമണി, എം.രാജഗോപാലന്‍ എന്നിവര്‍ സംസാരിച്ചു.
September 08
12:53
2017