SEED News

നൊച്ചാട് സ്‌കൂളില്‍ നാട്ടുമാഞ്ചോട്ടില്‍ പദ്ധതി

പേരാമ്പ്ര: നമ്മുടെ സ്വന്തം മാന്തോപ്പിലേക്ക് മടങ്ങുക എന്ന ലക്ഷ്യവുമായി നൊച്ചാട് എ.എം.എല്‍.പി. സ്‌കൂളില്‍ മാതൃഭൂമി സീഡ് ക്ലബിന്റെ നേതൃത്വത്തില്‍ 'നാട്ടുമാഞ്ചോട്ടില്‍' പദ്ധതി തുടങ്ങി.

സ്‌കൂളിലെ വിദ്യാര്‍ഥികള്‍ ശേഖരിച്ച നാട്ടുമാവിന്‍തൈകള്‍ പൊതുസ്ഥലങ്ങളില്‍ നട്ടു പിടിപ്പിച്ചു. നൊച്ചാട് ഗവ. ആയുര്‍വേദ ആസ്​പത്രി പരിസരത്ത് തൈ നട്ടുകൊണ്ട് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. 

പി.ടി.എ. പ്രസിഡന്റ് പി.സി. ഹൈറുനിസ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക ഇ.കെ. ഷൈല, എ.കെ. അസ്മ, മാതൃഭൂമി സീഡ് കോ-ഓര്‍ഡിനേറ്റര്‍ ടി. റിയാസ്, അബ്ദുള്ള, ഗോവിന്ദന്‍, കെ.കെ. പുഷ്പ, സനാ ഫാത്തിമ എന്നിവര്‍ നേതൃത്വം നല്‍കി.

September 09
12:53 2017

Write a Comment

Related News