SEED News

ജീവജലത്തിനായി അണിചേരാം മത്സരവിജയികൾ

കോഴിക്കോട്: മാതൃഭൂമി സീഡും ഈഷാ ഫൗണ്ടേഷനും ചേർന്ന് കേരളത്തിലെ ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ചോദ്യോത്തര മത്സരവിജയികളെ പ്രഖ്യാപിച്ചു. മാതൃഭൂമി ‘വിദ്യ’യിൽ പ്രസിദ്ധീകരിച്ച അവരവരുടെ പ്രദേശത്തെ പുഴയെക്കുറിച്ചുള്ള അഞ്ച് ചോദ്യങ്ങൾക്ക് ഉത്തരമെഴുതിയയച്ചവരിൽനിന്ന് തിരഞ്ഞെടുത്ത മൂന്നുപേർക്കാണ് സമ്മാനം. 5000, 3000, 2000 രൂപ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാർക്ക് ലഭിക്കും. െസപ്റ്റംബർ അഞ്ചിന് തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ നടക്കുന്ന റാലി ഫോർ റിവേഴ്സിന്റെ ചടങ്ങിൽവെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ വിദ്യാർഥികൾക്ക് സമ്മാനം നൽകും.
ആലപ്പുഴ ജില്ലയിലെ വിജയികൾ: ഒന്നാംസ്ഥാനം-  റിയാഎലിസബത്ത് ജേക്കബ് (എസ്.വി.എച്ച്.എസ്.എസ്., പാണ്ടനാട്.)
,രണ്ടാംസ്ഥാനം- പാർവതി പി.സി. (ഡി.ബി.എച്ച്.എസ്.എസ്., ചെറിയനാട്)
,മൂന്നാംസ്ഥാനം- അരവിന്ദ് ആർ. (എം.ടി.എച്ച്.എസ്.എസ്., വെൺമണി).

September 11
12:53 2017

Write a Comment

Related News