SEED News

കടക്കരപ്പള്ളിയില് സീഡ് കൃഷി ഒളിംപിക്സ്

ചേര്ത്തല: കടക്കരപ്പള്ളി ഗവ. എല്.പി.സ്കൂളില് നടന്ന സീഡ് ഒളിംപിക്സില് മത്സരങ്ങള്ക്ക് ആവേശത്തിരയിളക്കം. മാതൃഭൂമി സീഡും ഹരിതകേരള മിഷനും ചേര്ന്നാണ് ദേശീയകായികദിനത്തില് കൃഷി ഒളിംപിക്സ് നടത്തിയത്. 
വിവിധ കാര്ഷിക ഉത്പന്നങ്ങള് ഉപയോഗിച്ചുള്ള മത്സരങ്ങളാണ് നടത്തിയത്. വഴുതനയും വെണ്ടയും പടവലവും പാവലും മുരിങ്ങക്കോലും ഉപയോഗിച്ചുള്ള റിലേ ഓട്ടമത്സരം, മത്തങ്ങ തലയില്വെച്ചുള്ള ഓട്ടമത്സരം, മണ്ണു പെയിന്റിങ്, തണ്ണിമത്തന് കഴിച്ച് കുരു ദൂരത്തേക്ക് തെറിപ്പിക്കല് മത്സരം തുടങ്ങിയവ കുട്ടികള്ക്കൊപ്പം പ്രദേശവാസികള്ക്കും പുത്തന്കാഴ്ചയായിരുന്നു.
 ഒളിംപിക്സിന്റെ ഭാഗമായി കാര്ഷികവിഭവങ്ങളുടെ പ്രദര്ശനവും നടത്തി. പ്രഥമാധ്യാപിക പത്മകുമാരി, സീഡ് കോ-ഓർഡിനേറ്റര് ജയിംസ് ആന്റണി, അധ്യാപകരായ ശോഭനന്, സബീഷ്, ബിജി, ശശികല, രാജകുമാരി, മിൻസി തുടങ്ങിയവര് പങ്കെടുത്തു.

September 11
12:53 2017

Write a Comment

Related News