SEED News

ലഹരിവിരുദ്ധ സന്ദേശം പകർന്ന് ഓണാഘോഷം വ്യത്യസ്തമാക്കി

പൂച്ചാക്കൽ: ലഹരിവിരുദ്ധ സന്ദേശം അടങ്ങിയ ലഘുലേഖകൾ വീടുവീടാന്തരം വിതരണം ചെയ്ത് ഓണാഘോഷം വ്യത്യസ്ത അനുഭവമാക്കി.
 തൈക്കാട്ടുശ്ശേരി നടുഭാഗം എം.ഡി.യു.പി.സ്കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് ലഹരിക്കെതിരേ പ്രവർത്തിച്ചത്.  ഓണാഘോഷത്തോടനുബന്ധിച്ച് സ്കൂളിൽ അണിഞ്ഞൊരുങ്ങിയ മാവേലി തന്നെ നേരിട്ടാണ് ലഘുലേഖകൾ വിതരണം ചെയ്തത്.
 വീടുകളിലും കടകളിലും മാവേലി ലഹരിവിരുദ്ധസന്ദേശം പകരാനെത്തിയത് ശ്രദ്ധേയമാകുകയും ചെയ്തു. 
സ്കൂൾ വിദ്യാർഥിയായ ജീവൻ ആണ് മാവേലിയുടെ വേഷം കെട്ടിയത്. സ്കൂൾ പ്രധാനാധ്യാപിക പി.കെ.പ്രഭ, സീഡ് കോ-ഓർഡിനേറ്റർ എൽ.സുജാത, രജനി, സൽജ തുടങ്ങിയവർ നേതൃത്വം നൽകി.

തൈക്കാട്ടുശ്ശേരി നടുഭാഗം എം.ഡി.യു.പി.സ്കൂളിലെ ഓണാഘോഷത്തോടനുബന്ധിച്ച് ലഹരിവിരുദ്ധ ലഘുലേഖകൾ  വീടുകളിലെത്തി നൽകുന്നു

September 11
12:53 2017

Write a Comment

Related News