ദേശീയ കായികദിനത്തിന്റെ ഭാഗമായി അഞ്ജന കെ.ചന്ദ്രന് സീഡ് ക്ലബ്ബിന്റെ ആദരം
പന്തളം: ലഡാക്ക് പര്‍വതനിരയുടെ നെറുകയില്‍ ഭാരതത്തിന്റെ ദേശീയ പതാക പാറിച്ച അഞ്ജന കെ.ചന്ദ്രന് കായികദിനത്തില്‍ മാതൃഭൂമിസീഡ് ക്ലബ്ബിന്റെ ആദരം. പന്തളം എന്‍.എസ്.എസ്. ഇംഗ്ലീഷ് മീഡിയം യു.പി.സ്‌കൂളിലെ സീഡ് ക്ലബ്ബാണ് അഞ്ജനയ്ക്ക് ആദരവൊരുക്കിയത്. പന്തളം എന്‍.എസ്.എസ്. കോളേജിലെ എന്‍.സി.സി. കേഡറ്റായ അഞ്ജന ലഡാക്ക് പര്‍വതനിരകളിലൂടെ നടത്തിയ അതിസാഹസികമായ യാത്രയും അനുഭവിച്ച ബുദ്ധിമു'ുകളും വിദ്യാര്‍ഥികളുമായി പങ്കുവെച്ചു. സമ്മേളനം എന്‍.എസ്.എസ്. ഡയറക്ടര്‍ബോര്‍ഡംഗം പന്തളം ശിവന്‍കു'ി ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് ബിജു അധ്യക്ഷത വഹിച്ചു. എന്‍.എസ്.എസ്. ട്രെയിനിങ് കോളേജ് കായികാധ്യാപകന്‍ കെ.വിനോദ്കുമാര്‍, അധ്യാപകന്‍ വി.രാജേഷ്‌കുമാര്‍, സീഡ് കോഓര്‍ഡിനേറ്റര്‍ വി.ശ്രീജിത്ത്, ഗണേശ്, കെ.സി.ഗിരീഷ്‌കുമാര്‍ എിവര്‍ പ്രസംഗിച്ചു.
September 14
12:53
2017