environmental News

ഓസോൺ ദിനം

ഇന്ന് ഓസോണ്‍ ദിനം. യു.എന്‍ 1994 മുതലാണ് ഓസോണ്‍ ദിനം ആചരിച്ചുതുടങ്ങിയത്. ഭൂമിയുടെ സംരക്ഷണ കവചമായ ഓസോണ്‍ പാളിയെ നാശത്തില്‍നിന്ന് സംരക്ഷിക്കുക, അതിന്‍െറ പ്രാധാന്യത്തെക്കുറിച്ച്  ജനങ്ങളെ ബോധവത്കരിക്കുക എന്നീ രണ്ട് ലക്ഷ്യങ്ങളായിരുന്നു അതിനു പിന്നില്‍. ഹരിതഗൃഹ വാതകങ്ങളുടെ അമിതമായ പുറന്തള്ളല്‍മൂലം അന്തരീക്ഷത്തിലെ ഓസോണ്‍ പാളിയില്‍ വിള്ളലുണ്ടായെന്ന കണ്ടത്തെലിനത്തെുടര്‍ന്നാണ് ഓസോണ്‍ ദിനം ആചരിക്കാന്‍ ലോകരാഷ്ട്രങ്ങള്‍ തീരുമാനിച്ചത്.

 ഓസോണ്‍ പാളി സംരക്ഷിക്കുന്ന എന്ന ലക്ഷ്യത്തോടെ യു.എന്‍ നേതൃത്വത്തില്‍ 1987 സെപ്റ്റംബര്‍ 16ന് കാനഡയിലെ  മോണ്‍ട്രിയലില്‍ ഉടമ്പടി ഒപ്പുവെച്ചു. ഓസോണ്‍ പാളിയില്‍ സുഷിരങ്ങള്‍ ഉണ്ടാക്കുന്ന രാസവസ്തുക്കളുടെ ഉല്‍പാദനവും ഉപയോഗവും കുറക്കുകയായിരുന്നു ഉടമ്പടിയുടെ ലക്ഷ്യം. തുടര്‍ന്ന് കരാര്‍ പ്രകാരം ക്ളോറോഫ്ളൂറോ കാര്‍ബണ്‍ ഉള്‍പ്പെടെയുള്ള ഹരിതഗൃഹ വാതകങ്ങള്‍ പുറന്തള്ളുന്നതില്‍ ലോകരാജ്യങ്ങള്‍ ശക്തമായ നടപടി സ്വീകരിച്ചു. അതോടെ ഓസോണ്‍ പാളിയുടെ വിള്ളലില്‍ കാര്യമായ കുറവ് വന്നതായി ശാസ്ത്രലോകം അവകാശപ്പെടുന്നു. 2006ലായിരുന്നു ചരിത്രത്തിലെ ഏറ്റവും വലിയ വിള്ളല്‍ രേഖപ്പെടുത്തിയത്. അതിനുശേഷം വിള്ളലിന്‍െറ കുറഞ്ഞിട്ടുണ്ടെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. ഈ നൂറ്റാണ്ടിന്‍െറ  മധ്യത്തോടെ വിള്ളല്‍ പൂര്‍ണമായും ഇല്ലാതാകുമെന്നും 1980കള്‍ക്കു മുമ്പുള്ള അവസ്ഥയിലേക്കു മടങ്ങുമെന്നുമാണ് ലോകത്തിന്‍െറ പ്രതീക്ഷ.




September 15
12:53 2017

Write a Comment