SEED News

മുളക്കുഴ ഗവ. വി.എച്ച്.എസ്.എസിന് ഇത് അര്ഹതയ്ക്കുള്ള അംഗീകാരം


  നാട്ടുമാഞ്ചോട്ടില് പദ്ധതിയുടെ ഭാഗമായി 
മാവിന്തൈ വിതരണം ചെയ്യുന്നു
* മാതൃഭൂമി സീഡ് ഹരിതവിദ്യാലയം 
* വിദ്യാഭ്യാസ ജില്ലയില് രണ്ടാംസ്ഥാനം
ചെങ്ങന്നൂര്: മുളക്കുഴ ഗവ. വൊക്കേഷണല് ഹയര്സെക്കന്ഡറി സ്കൂളില് പഠിച്ച കുട്ടികള് ഒരിക്കലും മണ്ണിനെ മറക്കില്ല. 
എത്ര വലിയ നിലയിലെത്തിയാലും മണ്ണില് അല്പം പണിയെടുക്കാന് മടികാട്ടില്ല. സ്കൂളില് പ്രവര്ത്തിക്കുന്ന മാതൃഭൂമി സീഡ് ക്ലബ്ബിന്റെ പ്രവര്ത്തനങ്ങളാണ് അതിന് കാരണമെന്ന് അധ്യാപകരും രക്ഷിതാക്കളും ഒന്നടങ്കം പറയുന്നു.
   വിദ്യാലയത്തിന്റെ പ്രവര്ത്തനങ്ങള്ക്കുള്ള അംഗീകാരമാണ് മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ ഹരിതവിദ്യാലയം പുരസ്കാരം ലഭിച്ചത്. പതിനായിരം രൂപയും സര്ട്ടിഫിക്കറ്റുമാണ് പുരസ്കാരമായി ലഭിക്കുക.
       സീഡ് കോ-ഓര്ഡിനേറ്റര് റോയി ടി. മാത്യു,  വിദ്യാര്ഥികളായ ഷാരോണ്, നിതിന് എന്നിവര് സീഡ് ക്ലബ്ബിന്റെ നേതൃത്വം വഹിക്കുന്നു. പ്രിന്സിപ്പല് സജി ഇടിക്കുള, അധ്യാപകരായ ശ്യാം കുമാര്, വിശ്വനാഥന് ഉണ്ണിത്താന് തുടങ്ങിയവര് പിന്തുണയുമായി ഒപ്പമുണ്ട്. 
സ്കൂളിലെ സീഡ് ക്ലബ്ബിന്റെ ചില പ്രവര്ത്തനങ്ങള്
* വിഷവിമുക്ത പച്ചക്കറി എന്ന സന്ദേശവുമായി 1500ല്പ്പരം കറിവേപ്പിന്തൈകള് വിതരണം കുട്ടികള് ചെയ്തു. 
* അടുക്കളത്തോട്ടം പദ്ധതിയുടെ ഭാഗമായി പച്ചക്കറിവിത്തുകള് വിതരണം ചെയ്തു.* സ്കൂള് വളപ്പില് ജൈവ പച്ചക്കറികൃഷി കാരറ്റ്, ബീറ്റ്റൂട്ട്, കോളിഫ്ളവര്, കാബേജ് എന്നിവ നന്നായി വിളഞ്ഞു.
* അന്താരാഷ്ട്ര പയര്വര്ഷത്തോടനുബന്ധിച്ച് സോയാബീന് ഉള്പ്പെടെ വിവിധയിനം പയര്കൃഷി ആരംഭിച്ചു. 
* നാട്ടുമാഞ്ചോട്ടില് പദ്ധതിയുടെ ഭാഗമായി വ്യത്യസ്തമായ 25 ല് ഏറെ നാട്ടുമാവിന്തൈ ഇനങ്ങള് കണ്ടെത്തി. 500ല്പ്പരം തൈകള് കുട്ടികള് ശേഖരിച്ച് വിതരണം ചെയ്തു.
* പ്ലാസ്റ്റിക് വിമുക്ത വിദ്യാലയത്തിനായി പ്രചാരണം.
* നാട്ടറിവും കാട്ടറിവുമായി വാവാസുരേഷിന്റെ ക്ലാസ്.

September 20
12:53 2017

Write a Comment