വലയിൽ കുടുങ്ങിയ കടലാമകളെ രക്ഷിച്ചു
ആലപ്പുഴ: ആലപ്പുഴ കടപ്പുറത്ത് വലയിൽ കുടുങ്ങിയ കടലാമകളെ രക്ഷിച്ചു. ചൊവ്വാഴ്ച വൈകീട്ട് ആറോടെയാണ് രണ്ടുകടലാമകൾ വലയിൽക്കുടുങ്ങിയത്.
കടലിൽ ഉപേക്ഷിക്കപ്പെട്ട വലയിലാണ് കടലാമകൾ അകപ്പെട്ടത്. പ്ലാസ്റ്റിക് കുപ്പികളും വലയിലുണ്ടായിരുന്നു. ബീച്ചിലെത്തിയ െചറുപ്പക്കാരാണ് ആദ്യം കണ്ടത്. ലൈഫ് ഗാർഡുകളെ വിവരമറിയിച്ചതിനെത്തുടർന്ന് ഇവരാണ് വലമുറിച്ച് കടലാമകളെ രക്ഷിച്ച് കടലിലേക്ക് തിരികെവിട്ടത്.
September 20
12:53
2017