ഒരു മുറം പച്ചക്കറിയുമായി ഇരവിപേരൂർ സ്കൂളിലെ കുട്ടികൾ
ഇരവിപേരൂർ: സ്വന്തമായി അധ്വാനിച്ച ഉണ്ടാക്കിയ കൃഷിയിൽ നിന്നും വിളവെടുത്ത പച്ചക്കറികളുമായി സീഡ് കുട്ടികൾ. ഇരവിപേരൂർ ഗവണ്മെന്റ് യു പി സ്കൂളിലെ സീഡ് ക്ലബ് അംഗങ്ങളാണ് പച്ചക്കറി വിളവെടുപ്പെ നടത്തിയത്. വിവിധയിനം പച്ചക്കറികളാണ് വിളവെടുപ്പെ നടത്തിയത്. സ്ഥല പരിമിതി ഉണ്ടെങ്കിലും അതിനെ കുട്ടികളാൽ പറ്റുന്നത് പോലെ മറികടന്ന് കൃഷി ഇറക്കിയത്. കൃഷി ചെയ്ത എടുത്ത പച്ചക്കറികൾ കുട്ടികളുടെ ഉച്ച ഭക്ഷണത്തിൽ അവർക്ക് തന്നെ നൽകി.
September 21
12:53
2017