പെരുവാരം ക്ഷേത്രം ഹരിതാഭമാക്കാന്‍ സീഡ് പ്രവര്‍ത്തകര്‍
പറവൂര്‍:
പെരുവാരം ക്ഷേത്രം ഹരിതാഭമാക്കാന്‍ ചെത്തി,മുല്ല തുടങ്ങിയ അന്‍പതുതരം ചെടികള്‍ നട്ടു ഡോ.എന്‍.ഇന്റര്‍നാഷണല്‍ സ്‌കൂളിലെ സീഡു പ്രവര്‍ത്തകര്‍. ജൈവവൈവിധ്യ സംരംക്ഷണപ്രവര്‍ത്തനങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ആരാധനാലയങ്ങള്‍ ഹരിതാഭമാക്കുകയെന്ന പദ്ധതി സ്‌കൂളിലെ സീഡ് പ്രവര്‍ത്തകര്‍ ചെയ്യുന്നത്.പരിപാടിയുടെ ഉദ്ഘാടനം പെരുവാരം ക്ഷേത്രം ഉപദേശക സമിതി പ്രസിഡന്റ് പി.എ.ബാലചന്ദ്രന്‍ നായര്‍,ദേവസ്വം സബ് ഗ്രൂപ്പ് ഓഫീസര്‍ ശ്രീധരശര്‍മ്മ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു.സീഡ് ടീച്ചര്‍ കോര്‍ഡിനേറ്റര്‍ ദീപ.എം.പി ,സീഡ് പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.
September 25
12:53
2017