SEED News

മാതൃഭൂമി സീഡിന്റെ സഹകരണത്തില്‍ വന്യജീവി വാരാഘോഷം: വിദ്യാര്‍ത്ഥികള്‍ക്കായി മത്സരങ്ങള്‍ സംഘടിപ്പിച്ചു


കൊച്ചി: മാതൃഭൂമി സീഡിന്റെ സഹകരണത്തില്‍ വനം വകുപ്പിന്റെ വന്യജീവി വാരാഘോഷം സംഘടിപ്പിച്ചു. സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്കായി വിവിധ  ജില്ലാതല മത്സരങ്ങള്‍ എറണാകുളം മഹാരാജാസ് കോളേജില്‍ തിങ്കൾ ,ചൊവ്വാ   ദിസവങ്ങളിലായി  നടന്നു.ലോവര്‍ പ്രൈമറി, അപ്പര്‍ പ്രൈമറി വിദ്യാര്‍ഥികള്‍ക്കായി പെന്‍സില്‍ ഡ്രോയിങ്, വാട്ടര്‍ കളര്‍ പെയിന്റിങ് എന്നീ ഇനങ്ങളിലും ഹൈസ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്കായി ക്വിസ്, ഉപന്യാസം, പ്രസംഗം, പെന്‍സില്‍ ഡ്രോയിങ്, വാട്ടര്‍ കളര്‍ പെയിന്റിങ് എന്നീ ഇനങ്ങളിലും മത്സരങ്ങള്‍ നടന്നു.സമാപനസമ്മേളനം മേയര്‍ സൗമിനി ജയിന്‍ ഉദ്ഘാടനം ചെയ്തു. സോഷ്യല്‍ ഫോറസ്ട്രി ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എം.എസ്.ജയരാമന്‍ അധ്യക്ഷത വഹിച്ചു. വിജയിക്കള്‍ക്ക് മേയര്‍ സൗമിനി ജയിന്‍ സമ്മാനവിതരണം നടത്തി.കെ.ജെ.മാര്‍ട്ടിന്‍ ലോവര്‍,ഡോ.പി.എസ്.അജിത,മനു സത്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

October 04
12:53 2017

Write a Comment