SEED News

"നാട്ടുമാവിൻചോട്ടിൽ "

മുള്ളേരിയ : അകന്നു പോകുന്ന നാട്ടുനന്മകൾ തിരികെ കൊണ്ടുവരാനുള്ള എ യു പി സ്കൂൾ മുള്ളേരിയയിലെ  സീഡ് കുട്ടികളുടെ പ്രയത്നം ഫലം കാണുന്നു .കഴിഞ്ഞ വര്ഷം ആരംഭിച്ച "നാട്ടുമാവിൻചോട്ടിൽ " എന്ന പദ്ധതിയിലൂടെ കുട്ടികൾ സംഭരിച്ച നാട്ടുമാങ്ങയുടെ  അണ്ടികൾ മുളപ്പിച്ച തൈകൾ  മുള്ളേരിയ  പോസ്റ്റോഫീസിന്റെ അധീനതയിലുള്ള   സ്ഥലത്തു  വെച്ച് പിടിപ്പിച്ചു . കൂട്ടത്തിൽ പോയ വർഷത്തിൽ നട്ട മാവുകളെ സംരക്ഷിക്കുന്നുമുണ്ട് .ഗോമാവ് , കടുമാവ്‌,  മൂവാണ്ടൻമാവ് ,മൂവാണ്ടൻമാവ് ,ചക്കര മാവ് പുളിയന്മാവ്  ,കപ്പമാവ്,ചേര്യന്മാവു,തേൻമാവ് തുടങ്ങിയവയാണ് നട്ടത്.                              മുള്ളേരിയ സബ് പോസ്റ്റ്മാസ്റ്റർ ശ്രീ. ടി .കൃഷ്ണന് സീഡ് റിപ്പോർട്ടർ അഞ്ജലി  ബാബു തൈകൾ നൽകി കൊണ്ട് പ്രവർത്തനോത്ഘാടനം നിർവഹിച്ചു .പി ടി എ പ്രസിഡന്റ്  കേശവ മണിയാണി ,സീഡ് കോ ഓർഡിനേറ്റർ എം സാവിത്രി യു. മനോഹര , വൈഷ്ണവ് ,അഭിനന്ദൻ,വൈശാഖ് ,ശ്രീകാന്ത് ,അഖില ,പ്രജ്ഞ ,പ്രജിത,സുനിത ,സൗരവ് ,ധനുഷ് ,റിജേഷ്,ധനുഷ്‌കുമാർ ,അർച്ചന ,സുമിത ,ഉണ്ണികൃഷ്ണൻ ,സുജേഷ്കുമാർ ,രോഹിത്,സുജേഷ്  എന്നിവർ നേതൃത്വം നൽകി.

October 04
12:53 2017

Write a Comment