SEED News

കിഴുത്തള്ളി ഈസ്റ്റ് യു.പി. സ്കൂളിന് രാമച്ചസുഗന്ധം നൽകി സീഡ് വിദ്യാർഥികൾ


താഴെചൊവ്വ: കിഴുത്തള്ളി ഈസ്റ്റ് യു.പി. സ്‌കൂളിലെ കുട്ടികള്‍ക്ക് ശരീരത്തിനും മനസ്സിനും ഉണര്‍വ് നല്‍കുന്നത് രാമച്ചം ഇട്ട് തിളപ്പിച്ച വെള്ളമാണ്. സ്‌കൂളിലെ എല്ലാ വിദ്യാര്‍ഥികളും ദാഹം അകറ്റാന്‍ ഉപയോഗിക്കുന്നത് ഈ വെള്ളമാണ്. 
 സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് കുട്ടികള്‍ രാമച്ചക്കൃഷി നടത്തുന്നത്. സ്‌കൂളില്‍നിന്ന് വിരമിച്ച അധ്യാപിക പി.കെ.കോമളത്തിന്റെ നേതൃത്വത്തിലാണ് രണ്ടുവര്‍ഷം മുന്‍പ് കുട്ടികള്‍ കൃഷി തുടങ്ങിയത്. മണ്ണ്-ജല സംരക്ഷണത്തിന്റെ ഭാഗമായി തുടങ്ങിയ ഈ രാമച്ചക്കൃഷി ഇന്നും സീഡ് വിദ്യാര്‍ഥികള്‍ സംരക്ഷിക്കുന്നു. 
സ്‌കൂളിലെ സീഡ് കോ ഓര്‍ഡിനേറ്റര്‍ ശില്പ അഖിലിന്റെ നേതൃത്വത്തിലാണ് ഇതിനെ പരിചരിക്കുന്നത്. ഇതിന്റെ സംസ്‌കരണം കുട്ടികളും അധ്യാപകരും ചേര്‍ന്ന് കഴിഞ്ഞദിവസം നടത്തി. രാമച്ചത്തിന്റെ ഔഷധമൂല്യവും സുഗന്ധവും കുട്ടികള്‍ അനുഭവിച്ചറിഞ്ഞു. കുട്ടികള്‍ക്ക് വീട്ടില്‍ ഉപയോഗിക്കാനും ഓരോ കെട്ട് രാമച്ചം അധ്യാപകര്‍ നല്‍കി. പ്രഥമാധ്യാപിക ശ്രീജയ, ബി.എസ്.ലാലി എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. 




October 05
12:53 2017

Write a Comment