SEED News

സീഡ് പച്ചക്കറിത്തോട്ടത്തിൽ തളിർത്തുവളർന്ന് മഞ്ഞളും


മട്ടന്നൂര്‍:  മട്ടന്നൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സീഡ് പ്രവര്‍ത്തകര്‍ പച്ചക്കറിക്കൃഷിയുടെ വിജയത്തില്‍ സന്തോഷത്തിലാണ്. പച്ചക്കറിക്കൃഷി വിളവെടുത്താണ് സ്‌കൂളിലെ പാചകപ്പുരയില്‍ കൂട്ടുകാര്‍ക്കൊപ്പമുള്ള ഊണ്. സുഗന്ധവ്യഞ്ജനങ്ങളിലെ രാജാവായ മഞ്ഞള്‍ സമൃദ്ധമായി വളരുകയാണിവിടെ. വിദ്യാര്‍ഥികള്‍ അധ്വാനിച്ചുണ്ടാക്കിയതാണ് മഞ്ഞള്‍ തോട്ടം. ജൈവവളപ്രയോഗവും നനവും ഇവര്‍തന്നെയാണ് ചെയ്യുന്നത്. മഞ്ഞള്‍ ഉടനടി വിളവെടുക്കാനാണ് ലക്ഷ്യമിടുന്നതെന്ന് സീഡ് കോ ഓര്‍ഡിനേറ്റര്‍ അധ്യാപികയായ ടി.വി. രേഖ പറഞ്ഞു. 
   പ്രഥമാധ്യാപകന്‍ ഗണേഷ് ഈരായിയുടെ നേതൃത്വത്തിലാണ് നിര്‍ദേശങ്ങള്‍ നല്കുന്നത്. അധ്യാപകരായ എ.പി.പ്രജിത, വി.ശാലീന, ടി.വി.രേഖ (സീഡ് കോ ഓര്‍ഡിനേറ്റര്‍), സീഡംഗങ്ങളായ പി.അഭിരാം, വി.സി.ആദില്‍, എന്‍.അമര്‍ദീപ്, പി.എ.അഫ്രീദ്, സി.സാന്ത്വന, നവ്യ ദിനേശ് എന്നിവരാണ് മഞ്ഞള്‍ കൃഷിയുള്‍പ്പെടെ നട്ടുവളര്‍ത്താന്‍ സജീവമായി രംഗത്തിറങ്ങിയത്.







October 05
12:53 2017

Write a Comment

Related News