reporter News

ഗ്രീന്‍ വേള്‍ഡ് ഗ്രാമമുറ്റത്തെ കണ്ടില്ലെന്നു നടിക്കരുത്‌

കോഴിക്കോട്: കക്കോടിക്ക് സമീപം വര്‍ഷങ്ങള്‍ക്കുമുമ്പ് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ തുടങ്ങിയ 'ഗ്രീന്‍ വേള്‍ഡ്' ഗ്രാമമുറ്റത്തിന്റെ പ്രവര്‍ത്തനങ്ങള്‍ എങ്ങുമെത്തിയില്ല. നീന്തല്‍ പരിശീലനമുള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ആദ്യം ഒരുക്കിയിരുന്നെങ്കിലും ഇപ്പോള്‍ ഒന്നുമില്ല.

പൂനൂര്‍പ്പുഴയോടു ചേര്‍ന്നുള്ളതാണ് ഈ പ്രദേശം. അന്യംനിന്നുപോകുന്ന കണ്ടല്‍ക്കാടുള്‍പ്പെടെയുള്ള ജൈവസമ്പത്തിനാല്‍ സമൃദ്ധമാണ് ഗ്രീന്‍ വേള്‍ഡ്. കൂടാതെ പലതരം പക്ഷികളുടെ ആവാസകേന്ദ്രവുമാണ്. 

നഗരത്തിനടുത്തുള്ള ഈ ഗ്രാമമുറ്റം വേണ്ടരീതിയില്‍ ഉപയോഗിച്ചാല്‍ വിനോദസഞ്ചാരകേന്ദ്രമാക്കാനാകും. കുട്ടികള്‍ക്കുള്ള കളിസ്ഥലവും ചെറിയ പാര്‍ക്കുമൊക്കെ പേരില്‍മാത്രം ഒതുങ്ങി. ടൂറിസം വകുപ്പും ജില്ലാ ഭരണകൂടവും കോര്‍പ്പറേഷനും ചേര്‍ന്ന് ഗ്രീന്‍ വേള്‍ഡിനായി മുന്നിട്ടിറങ്ങണമെന്നാണ് നാട്ടുകാരുടെ ആവശ്യം. 

October 07
12:53 2017

Write a Comment