ആഗോളതാപനം: സമുദ്രത്തില്‍ ഓക്‌സിജന്‍ കുറയുന്നു
ന്യൂയോര്‍ക്ക്: ആഗോളതാപനം സമുദ്രജലത്തിലെ ഓക്‌സിജന്റെ തോത് കുറയ്ക്കുന്നതായി പഠനറിപ്പോര്‍ട്ട്.
ലോകത്തിന്റെ പല ഭാഗങ്ങളിലും ഈ സ്ഥിതിവിശേഷം കാണപ്പെടുന്നതായി അമേരിക്കയിലെ നാഷണല്‍ സെന്റര്‍ ഫോര്‍ അറ്റ്‌മോസ്ഫറിക് റിസര്‍ച്ചിലെ ഗവേഷകര്‍ പറഞ്ഞു. 2030-2040 ആകുന്നതോടെ ഇത് കൂടുതല്‍ മേഖലയില്‍ പടരുമെന്നാണ് പഠനസംഘത്തിന്റെ മുന്നറിയിപ്പ്.
ലോകത്തിന്റെ പല ഭാഗങ്ങളിലും ഈ സ്ഥിതിവിശേഷം കാണപ്പെടുന്നതായി അമേരിക്കയിലെ നാഷണല്‍ സെന്റര്‍ ഫോര്‍ അറ്റ്‌മോസ്ഫറിക് റിസര്‍ച്ചിലെ ഗവേഷകര്‍ പറഞ്ഞു. 2030-2040 ആകുന്നതോടെ ഇത് കൂടുതല്‍ മേഖലയില്‍ പടരുമെന്നാണ് പഠനസംഘത്തിന്റെ മുന്നറിയിപ്പ്.
സമുദ്രജലത്തില്‍ ഓക്‌സിജന്‍ കുറയുന്നത് മീനുകള്‍, ഞെണ്ടുകള്‍, കണവകള്‍, കടല്‍ നക്ഷത്രങ്ങള്‍, മറ്റ് കടല്‍ ജീവികള്‍ എന്നിവയുടെ ആവാസവ്യവസ്ഥയെ പ്രതികൂലമായി ബാധിക്കും. ആഗോളതാപനത്തിന്റെ ഏറ്റവും ഗൗരവമായ പ്രശ്‌നമാണിതെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ മാത്യു ലോങ് പറഞ്ഞു.
സമുദ്രത്തിലെ ഓക്‌സിജന്‍നില സമുദ്രോപരിതലത്തിലെ ഊഷ്മാവ്, കാറ്റ് എന്നിവയുമായി ബന്ധപ്പെട്ടതാണ്. സമുദ്രത്തിന്റെ അടിത്തട്ട് മുതല്‍ തീരത്തുവരെ ഓക്‌സിജന്‍ ലഭിക്കുന്നത് സമുദ്രോപരിതലത്തില്‍നിന്നാണ്. അന്തരീക്ഷത്തില്‍നിന്ന് നേരിട്ടോ മറ്റ് പ്‌ളവകങ്ങളില്‍നിന്നോ ഓക്‌സിജന്‍ സമുദ്രജലത്തില്‍ സാധാരണയായി കലരും.
സമുദ്രോപരിതലം ചൂടുപിടിക്കുന്നതുമൂലം ഇത് സാധ്യമാകാതെ വരുന്നതാണ് കടല്‍വെള്ളത്തില്‍ ഓക്‌സിജന്‍ കുറയാനിടയാക്കുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു. ചൂടുപിടിച്ച വെള്ളത്തിലൂടെ ഓക്‌സിജന്‍ അടിത്തട്ടിലെത്താനും താമസമുണ്ടാകും.
ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ തെക്കന്‍ മേഖല, പസഫിക് സമുദ്രത്തിന്റെ കിഴക്കന്‍ ഉഷ്ണമേഖല, അത്‌ലാന്റിക് എന്നിവിടങ്ങളിലാണ് ഈ സ്ഥിതി ഇപ്പോള്‍ പ്രകടമായിട്ടുള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
October 12
12:53
2017