SEED News

കാരന്തൂര്‍ മെംസ് സ്‌കൂളില്‍ നക്ഷത്രവനം പദ്ധതി

കോഴിക്കോട്: മാതൃഭൂമിയും വൈദ്യരത്‌നം ഔഷധശാലയും ചേര്‍ന്ന് കാരന്തൂര്‍ മെംസ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ നക്ഷത്രവനം പദ്ധതിക്ക് തുടക്കമിട്ടു. 

ഇതിന്റെ ഭാഗമായി 27 ഇനം ഔഷധ സസ്യങ്ങള്‍! നട്ടു. പി.ടി.എ. പ്രസിഡന്റ് ഷൗക്കത്തലി ഉദ്ഘാടനം ചെയ്തു. മാനേജര്‍ ഹനീഫ് അസരി സഖാഫി അധ്യക്ഷത വഹിച്ചു. 

നക്ഷത്രവനത്തിലെ സസ്യങ്ങളെക്കുറിച്ച് മുഖ്യാതിഥി ഡോ. വരദകുമാരി വിശദീകരിച്ചു.

ഫീല്‍ഡ് ഓഫീസര്‍ ഷിജീഷ്, വൈസ് പ്രിന്‍സിപ്പില്‍ മുഹമ്മദ് ദില്‍ഷാദ്, സീഡ് കോ-ഓര്‍ഡിനേറ്റര്‍ കെ.കെ. മിഥുന, അശ്വതി രമേഷ്, സുമ കുമാര്‍, മാതൃഭൂമി പ്രതിനിധി വിനയചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. 

October 13
12:53 2017

Write a Comment

Related News