കൃഷിയറിഞ്ഞ്, നിലമറിഞ്ഞ് കൊയ്ത്തുത്സവം
കാടാച്ചിറ: മാവിലായി വയലിലെ കൊയ്ത്തുത്സവം ആഘോഷമാക്കിമാറ്റി കാടാച്ചിറ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പരിസ്ഥിതി ക്ലബ്ബും സീഡ് പ്രവര്‍ത്തകരും.
രാവിലെ 10-ന് തുടങ്ങിയ നെല്‍കൊയ്ത്ത് 12 മണിയായപ്പോഴേക്കും നാടന്‍പാട്ടിന്റെ അകമ്പടിയോടെ പൂര്‍ത്തിയായി. മാവിലായിയിലെ ബാലകൃഷ്ണന്‍, മനോജ് എന്നിവരുടെ നെല്‍വയലിലായിരുന്നു കൊയ്ത്ത്. കൃഷിരീതികളും നാട്ടറിവുകളും വിദ്യാര്‍ഥികള്‍ക്ക് പകര്‍ന്നുകൊടുക്കാന്‍ ഇവരെക്കൂടാതെ സമീപപ്രദേശങ്ങളിലെ ആദ്യകാല കര്‍ഷകരുമുണ്ടായിരുന്നു. പി.ടി.എ. പ്രസിഡന്റ് ജനു ആയിച്ചാങ്കണ്ടി, ടി.എച്ച്.രാധാകൃഷ്ണന്‍, പ്രഥമാധ്യാപകന്‍ കെ.സന്തോഷ് കുമാര്‍, രാജീവ് കുമാര്‍, ജീവന്‍കുമാര്‍, ബിജു കടയപ്രത്ത്, പി.രേഷ്മ, ശ്രീപാര്‍വതി, വി.കെ.ഷീന എന്നിവര്‍ കുട്ടികള്‍ക്കൊപ്പം കൊയ്ത്തിനിറങ്ങി.
October 14
12:53
2017