SEED News

പരിസ്ഥിതി സംരക്ഷണം ഒന്നാം ഘട്ടം പൂർത്തിയായി

പെരുമ്പാവൂർ: തണ്ടേക്കാട് ജമാഅത് എച്ച്.എസ്.എസിലെ മാതൃഭൂമി സീഡ് ക്ലബിന്റെയും ഫോറസ്ട്രി ക്ലബിന്റെയും ഒന്നാം ഘട്ട പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്ക് ലോക ഭക്ഷ്യ ദിനത്തിൽ  സമാപനായി.എ.എം.റോഡിൽ പോഞ്ഞാശ്ശേരി -വെങ്ങോല പെരിയാർവാലി കനാലിന്റെ ഇരുവശത്തുo 200ഫലവൃക്ഷതൈകൾ നട്ടുപിടിപ്പിച്ചു കൊണ്ടാണ് പരിസമാപ്തി കുറിച്ചത്.സാമുഹ്യ വനവൽക്കരണ വിഭാഗo പെരുമ്പാവൂർ റെയിഞ്ചിന്റെയും പരിസ്ഥിതി ജീവകാരുണ്യ സംഘടനയായ നമ്മൾ, സോപ്മ എന്നിവയുടെ സഹകരണത്തോടയാണ് സമാപന പരിപാടി സംഘടിപ്പിച്ചത്.വെങ്ങോല ഗ്രാമ പഞ്ചായത്ത് മെമ്പർ പി.എ.മുഖ്താർ വൃക്ഷതൈ നട്ടു പരിപാടി ഉദ്ഘാടനം ചെയ്തു.സ്ക്കൂൾ മാനേജർ എം.എം.അബ്ദുൽ ലത്തീഫ് ,സോഷ്യൽ ഫോറസ്ട്രി പെരുമ്പാവൂർ റെയിഞ്ച് ഓഫിസർ ജയകുമാർ, ജമാഅത് പ്രസിഡണ്ട് കെ.ഐ.അബൂബക്കർ ,നമ്മൾ സെക്രട്ടറി യാസിർ യാച്ചു, പി റ്റി എ പ്രസിഡന്റ് വി.എം.അബു, സീഡ് കോ-ഓർഡിനേറ്റർ കെ.എ നൗഷാദ്, ജിൻസി വി.എം,സ്റ്റാഫ് സെക്രട്ടറി കെ.എം.ശാഹിർ എന്നിവർ സംസാരിച്ചു. സ്ക്കൂളിലെ വിദ്യാർഥികളുടെ വീട്ടിൽ എന്റെ മരം പദ്ധതി, തിരഞ്ഞെടുക്കപ്പെട്ട വീടുകളിൽ അടുക്കള തോട്ടം പദ്ധതി, സ്ക്കൂൾ വളപ്പിൽ നന്മ മരം പദ്ധതി, കുളം ശുചീകരണം, വീടുകളിൽ ബോധവൽക്കരണം, റാലികൾ, റോഡ് വശങ്ങളിൽ ഫലവൃക്ഷതൈ നട്ടുപിടിപ്പിക്കൽ എന്നിവയാണ് സീഡ് ക്ലബ് അംഗങ്ങൾ ഒന്നാം ഘട്ട ത്തിൽപൂർത്തിയാക്കിയത്.മാവ്, പ്ലാവ്, റമ്പൂട്ടാൻ, പേര, കശുമാവ് തുടങ്ങിയ വൃക്ഷതൈകളാണ് നട്ടത്.


October 17
12:53 2017

Write a Comment

Related News