പ്രകൃതി സംരക്ഷണത്തിന് ഡികാപ്രിയോയുടെ സഹായം
പ്രകൃതിസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് രണ്ടുകോടി ഡോളര്‍ (ഏകദേശം നൂറ്റിമുപ്പത് കോടി രൂപ) സഹായവുമായി ഹോളിവുഡ് നടനും ഓസ്‌കര്‍ ജേതാവുമായ ലിയനാര്‍ഡോ ഡികാപ്രിയോ. അമേരിക്കയിലെ യേല്‍ സര്‍വകലാശാലയില്‍ നടന്ന കാലവ്യതിയാനം സംബന്ധിച്ച കോണ്‍ഫറന്‍സിലാണ് ഡികാപ്രിയോ പ്രഖ്യാപനം നടത്തിയത്.
പ്രകൃതിസംരക്ഷണത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന നൂറോളം സന്നദ്ധസംഘടനകള്‍ക്കാണ് ഡികാപ്രിയോ ഫൗണ്ടേഷന്‍ സഹായധനം നല്‍കുന്നത്. കാലാവ്യസ്ഥ വ്യതിയാനം, വന്യജീവി-പ്രകൃതി സംരക്ഷണം, കടല്‍ജീവി സംരക്ഷണം തുടങ്ങിയവയ്ക്കാണ് സഹായധനം ലഭ്യമാകുക.
മലിനീകരണമുണ്ടാക്കുന്ന ജൈവഇന്ധനോപയോഗത്തില്‍നിന്ന് പുനരുപയോഗിക്കാവുന്ന ഊര്‍ജത്തിലേക്ക് ലോകം മാറണമെന്ന് ഡികാപ്രിയോ ആവശ്യപ്പെട്ടു.
October 24
12:53
2017