SEED News

സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില് ജൈവവൈവിധ്യ ഉദ്യാനം സന്ദര്ശിച്ചു

എടത്വാ: മാതൃഭൂമി സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില് തകഴി ശിവശങ്കരപ്പിള്ള സ്മാരക ഗവ. യു.പി.സ്കൂളിലെ വിദ്യാര്ഥികള് ജൈവവൈവിധ്യ ഉദ്യാനത്തില് സന്ദര്ശനം നടത്തി. മുതുകുളം കൊല്ലകയില് തപോവനം ജൈവവൈവിധ്യ ഉദ്യാനമാണ് വിദ്യാര്ഥികള് സന്ദര്ശിച്ചത്.
ജൈവസംരക്ഷണത്തിനുള്ള നിരവധി പുരസ്കാരങ്ങള് നേടിയ ദേവകിയമ്മയും മകളായ പ്രൊഫ. തങ്കമണിയും ചേര്ന്ന് വിദ്യാര്ഥികള്ക്ക് ഉദ്യാനത്തിലെ വിവിധ വൃക്ഷങ്ങളെയും ജീവജാലങ്ങളെയും പരിചയപ്പെടുത്തി. ശുദ്ധജലം ശേഖരിക്കുന്നതിനായി കമണ്ഡലു നിര്മിക്കാന് മുനിമാര് ഉപയോഗിച്ചിരുന്ന കമണ്ഡലുമരവും കായും വിദ്യാര്ഥികളില് കൗതുകമുണര്ത്തി.
വിവിധതരം ഔഷധസസ്യങ്ങളെയും അവയുടെ ഗുണത്തേയും പറ്റി ബോധവാന്മാരായാണ് വിദ്യാര്ഥികള് ഉദ്യാനത്തില്നിന്ന് യാത്രപറഞ്ഞത്. സീഡ് കോ-ഓർഡിനേറ്റര് രാജേഷ്, ഗംഗാദേവി, രജിത, ധന്യ, എസ്.എം.സി. അംഗം ഹരികുമാര് എന്നിവര് യാത്രയ്ക്ക് നേതൃത്വം നല്കി.

October 25
12:53 2017

Write a Comment

Related News