SEED News

രാജകുമാരി ഗവ.വി.എച്ച്.എസ്.എസിൽ അഗ്രി. എക്സ്പോ സംഘടിപ്പിച്ചു.

രാജകുമാരി: രാജകുമാരി ഗവ.വി.എച്ച്.എസ്.എസിൽ അഗ്രി. എക്സ്പോ സംഘടിപ്പിച്ചു. ഉരുളൻ കൈമ, രക്തശാലി, ഗന്ധകശാല, തുടങ്ങിയ ഇരുപതിനം നാടൻ നെല്ലിനങ്ങൾ, ഇരുപതിനം കാന്താരികൾ, 50 കിലോ വരുന്ന കാട്ടുചേന,  വിവിധയിനം അച്ചാറുകൾ, ചക്ക കൊണ്ടുള്ള വിവിധ ഉത്പന്നങ്ങൾ തുടങ്ങിയവ പ്രദർശിപ്പിച്ചു. അടുക്കളത്തോട്ടത്തിന്റെ മാതൃക, ഭക്ഷ്യവസ്തുക്കളിൽ മായം ചേർക്കുന്നത് കണ്ടെത്താന്നുള്ള വിവിധ മാർഗ്ഗങ്ങൾ തുടങ്ങിയവ കുട്ടികൾ പ്രദർശനത്തിൽ എത്തിയവർക്ക് ക്ലാസ്സ് എടുത്തു. പ്രിൻസിപ്പൽ ബ്രിജേഷ് ബാലകൃഷ്ണൻ, സൂറത്ത്.എസ്, അഞ്ജു.എസ്,

വിദ്യാർത്ഥികളായ അനന്തു ജോഷി,
ബേസിൽ ഷാജി, കൃഷ്ണേന്ദു തുടങ്ങിയവർ നേതൃത്വം നൽകി. 

October 26
12:53 2017

Write a Comment

Related News