അതിർക്കാട് യു.പി.സ്കൂൾ പ്ലാസ്റ്റിക്വിമുക്തമായി
പത്തിരിപ്പാല: സീഡ് ക്ലബ്ബിന്റെ പ്ലാസ്റ്റിക് വിമുക്ത സ്കൂൾ പദ്ധതിയിൽ അതിർക്കാട് മങ്കര വെസ്റ്റ് യു.പി. സ്കൂൾ ലക്ഷ്യംനേടി. സീഡ് കോ-ഓർഡിനേറ്റർ അധ്യാപകൻ കെ.പി. കൃഷ്ണനുണ്ണിയുടെയും കൺവീനർ പി.വി. വിജേഷിന്റെയും നേതൃത്വത്തിൽ സീഡ് ക്ലബ്ബ് അംഗങ്ങൾ ചേർന്ന് സ്കൂളിലെ മുഴുവൻ പ്ലാസ്റ്റിക് ഉപകരണങ്ങളും നീക്കംചെയ്തു.
പ്ലാസ്റ്റിക് പൂച്ചട്ടികൾമാറ്റി മൺതൊട്ടികളിൽ ചെടികൾ വെച്ചു. ക്ലാസ് മുറികളിലെ അവശിഷ്ടമിടുന്ന പ്ലാസ്റ്റിക് ബാസ്കറ്റുകൾക്കുപകരം ഹരിതവർണംതേച്ച ടിൻബാസ്കറ്റുകൾ സ്ഥാപിച്ചു. പി.ടി.എ. പ്രസിഡന്റ് കെ. ജയപ്രകാശ് പദ്ധതി ഉദ്ഘാടനംചെയ്തു. പ്രധാനാധ്യാപിക പി. സാവിത്രി അധ്യക്ഷയായി. എൻ.വി. ഇന്ദിര, വി. രതി, കെ.എൻ. സജിൻ, കെ.കെ. മധു എന്നിവർ സംസാരിച്ചു.
October 27
12:53
2017