SEED News

ഒറ്റപ്പാലം എൻ.എസ്.എസ്. സ്കൂളിൽ നക്ഷത്രവനം പദ്ധതി തുടങ്ങി

ഒറ്റപ്പാലം: മാതൃഭൂമി സീഡും വൈദ്യരത്നം ഔഷധശാലയും നടത്തുന്ന നക്ഷത്രവനം പദ്ധതി ഒറ്റപ്പാലം എൻ.എസ്.എസ്.കെ.പി.ടി. സ്കൂളിൽ തുടങ്ങി. സ്കൂൾ സീഡ് ക്ലബ്ബ്‌ അംഗങ്ങൾക്ക് വൃക്ഷത്തൈകൾ നൽകി. ഒറ്റപ്പാലം നഗരസഭാധ്യക്ഷൻ എൻ.എം. നാരായണൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. 
നന്ദാവനം ആയുർവേദ ആസ്പത്രി ചീഫ് ഫിസിഷ്യൻ ഡോ. കെ. നാരായണൻകുട്ടി ആയുർവേദത്തെക്കുറിച്ചുള്ള ക്ലാസുകൾക്ക് നേതൃത്വംനൽകി. പ്രധാനാധ്യാപിക എൻ.ആർ. ഹേമ അധ്യക്ഷയായി. വൈദ്യരത്നം സെയിൽസ് മാനേജർ പി. സുദേവ് മുഖ്യപ്രഭാഷണം നടത്തി. സീഡ് കോ-ഓർഡിനേറ്റർ വി. പത്മജൻ, സീഡ് ക്ലബ്ബ്‌ പ്രസിഡന്റ് ബിജുമോൻ തുടങ്ങിയവർ സംസാരിച്ചു.

October 27
12:53 2017

Write a Comment