കൈകഴുകി വിദ്യാര്‍ഥികളുടെ ശുചിത്വസന്ദേശം
തിരൂരങ്ങാടി: വൃത്തി ജീവിതത്തിന്റെ ഭാഗമാക്കാന്‍ ഒരു വിദ്യാലയമുറ്റത്തുനിന്നും നല്ലശീലത്തിന്റെ സന്ദേശം. വാളക്കുളം കെ.എച്ച്.എം.എച്ച്.എസ്. സ്‌കൂളിലെ ദേശീയഹരിതസേനയും മാതൃഭൂമി സീഡും ചേര്‍ന്നാണ് കൈകഴുകല്‍ ദിനമാചരിച്ചത്.
വിദ്യാലയമുറ്റത്തെ ടാപ്പുകള്‍ തുറന്ന് അധ്യാപകരും വിദ്യാര്‍ഥികളും ഒരുമിച്ച് കൈ കഴുകി. ഒരുമിച്ച് ശുചിത്വ സന്ദേശ പ്രതിജ്ഞയുമെടുത്തു.
'കൈ കഴുകല്‍ ശീലമാക്കു' എന്ന മുദ്രാവാക്യമുയര്‍ത്തിയുള്ള പരിപാടിയില്‍ ഇരുനൂറിലധികം വിദ്യാര്‍ഥികള്‍ പങ്കെടുത്തു. ഹരിതസേനാംഗംഗം കെ.ഫായിസ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.പ്രഥമാധ്യാപകന്‍ പി.കെ. മുഹമ്മദ് ബഷീര്‍, മാനേജര്‍ ഇ.കെ. അബ്ദുറസാഖ്, പി. സൈനുദ്ദീന്‍, എന്‍. ജയശ്രീ, മാതൃഭൂമി സീഡ് കോര്‍ഡിനേറ്റര്‍ കെ.പി. ഷാനിയാസ്, വി. ഇസ്ഹാഖ് തുടങ്ങിയവര്‍ പങ്കെടുത്തു.
October 28
12:53
2017