SEED News

വിതരണം ചെയ്ത വൃക്ഷങ്ങളെ കുറിച്ചറിയാൻ വനം വകുപ്പ്

പെരുമ്പാവൂർ: ജൂൺ 5 ന് സ്കൂൾ വിദ്യാർഥികൾക്ക് വൃക്ഷതൈ വിതരണം മാത്രമല്ല അത് നട്ടുപിടിപ്പിച്ചട്ടുണ്ടോ എന്ന് പരിശോധിക്കാനും ഫോറസ്റ്റ് അധികൃതർ വിദ്യാർഥികളുടെ വീട്ടിലെത്തി. ഹരിത കേരളം പദ്ധതിയിൽപ്പെടുത്തി ലക്ഷക്കണക്കിന് വൃക്ഷ തൈകളാണ് വിദ്യാർഥികൾ വശം സ്കൂൾ വഴി വിതരണം ചെയ്യുന്നത്.പെരുമ്പാവൂർ മേഖലയിലെ സാമൂഹ്യ വനവൽക്കരണ വിഭാഗത്തിന്റെ പരിശോധന തണ്ടേക്കാട് ജമാഅത് എച്ച്.എസ്-എസിലെ സീഡ് ക്ലബ് കുട്ടിക്കൂട്ടം അംഗമായ ഖദീജ മുൻ ജിയയുടെ വീട് സന്ദർശിച്ച് പദ്ധതിക്ക് തുടക്കമായി. ഫോറസ്റ്റ് റെയിഞ്ച് ഓഫിസർ എൻ.വി.ജയകുമാർ പദ്ധതിയുടെ ഉദ്ഘാടനം നടത്തി.സ്കൂൾ മാനേജർ എം എം .അബ്ദുൽ ലത്തീഫ് ,ഹെഡ്മാസ്റ്റർ വി.പി.അബൂബക്കർ ,പി റ്റി എ പ്രസി സ്റ്റൻ വി.എം.അബു, ഫോറസ്റ്റ് ഓഫിസ ർ പി.എം ജോബ്, അബൂ താഹിർ, കോ-ഓർഡിനേറ്റർ കെ.എ.നൗഷാദ് എന്നിവർ സംബന്ധിച്ച.

October 28
12:53 2017

Write a Comment

Related News