SEED News

ഹരിപ്പാട് ഗേൾസ് സ്കൂളിലെ ശലഭോദ്യാനം കൗതുകക്കാഴ്ചയാകുന്നു

 ഹരിപ്പാട്: ഗവ. ഗേൾസ് സ്കൂളിലെ ശലഭോദ്യാനത്തിൽ ചിത്രശലഭങ്ങൾ നിറഞ്ഞു. നൂറുകണക്കിന് ശലഭങ്ങളാണ് ഇവിടെ കാണുന്നത്. നാട്ടുറോസ്, മരോട്ടി ശലഭം, കൃഷ്ണശലഭം, നീലക്കുടുക്ക, അരളി ശലഭം, കണിക്കൊന്ന ശലഭം, മഞ്ഞപ്പാപ്പാത്തി എന്നിവയെ കുട്ടികൾ തിരിച്ചറിഞ്ഞു. 
വലിപ്പംകൂടിയതും അപൂർവമായതുമായ ഗരുഡ ശലഭത്തിന്റെ ലാർവ ഇവിടെ കണ്ടെത്തിയിരുന്നു. സ്കൂൾ അവധിക്കാലത്താണ് ഇത് വിരിഞ്ഞത്. ഇതിനാൽ ചിത്രമെടുക്കാൻ കഴിയാഞ്ഞതിന്റെ സങ്കടത്തിലാണ് പരിസ്ഥതി- സീഡ് ക്ലബ്ബ് അംഗങ്ങൾ.
മാതൃഭൂമി സീഡിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട് അഞ്ച് വർഷം മുൻപാണ് ഗേൾസ് സ്കൂളിൽ ശലഭോദ്യാനം ഒരുക്കുന്നത്. സ്കൂൾ മുറ്റത്ത് ഇതിനായി സ്ഥലം കിട്ടി. ചിത്രശലഭങ്ങൾ മുട്ടയിടുന്ന മരങ്ങൾ കണ്ടെത്തി നട്ടുപിടിപ്പിക്കുകയാണ് ആദ്യം ചെയ്തത്.
 മരോട്ടി, കണിക്കൊന്ന, നീർമാതളം, കറിവേപ്പ്, നാരകം, ഇടംപിരി, വലംപിരി, ആത്ത എന്നിവ നട്ടു. രണ്ടു വർഷമായപ്പോഴേക്കും ചിത്രശലഭങ്ങൾ വിരുന്നെത്തി തുടങ്ങി.
 ലാർവ വിരിഞ്ഞുവരുമ്പോഴേക്കും അവ പറന്നുപോകുമായിരുന്നു. തുടർന്നാണ് ശലഭങ്ങൾക്ക് തേൻ കുടിക്കാൻ പാകത്തിന് പൂച്ചെടികൾ നടുന്നത്. കിലുക്കാംപെട്ടി, അല്ലിത്താമര, വിവിധ ഇനം തെറ്റികൾ തുടങ്ങിയവയാണ് നട്ടത്. ലാർവയിൽനിന്ന് വളർന്നിറങ്ങുന്ന ശലഭങ്ങൾ പൂച്ചെടുകളിൽ തേൻ കുടിക്കാൻ കൂട്ടത്തോടെ വന്നിറങ്ങുകയാണ്.
ഇവിടെ കാണുന്ന ശലഭങ്ങളുടെ വിവരശേഖരണം നടത്തുന്നുമുണ്ട്.

October 30
12:53 2017

Write a Comment

Related News