പെരുവണ്ണാമൂഴി ഐ.സി.യു.പി സ്കൂളിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.
പേരാമ്പ്ര: പെരുവണ്ണാമൂഴി ഐ.സി.യു.പി സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ 'സ്ത്രീസുരക്ഷയും കുട്ടികളുടെ അവകാശങ്ങളും' എന്ന വിഷയത്തിൽ ബോധവൽക്കരണക്ലാസ് സംഘടിപ്പിച്ചു. പ്രധാനാധ്യാപിക ശ്രീമതി. ജെസ്സി ആൻഡ്രൂസ് അധ്യക്ഷയായ ക്ലാസ് പെരുവണ്ണാമൂഴി എസ്.ഐ കെ.കെ.രാജേഷ്കുമാർ ഉൽഘാടനം ചെയ്തു. മേപ്പയ്യൂർ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ശ്രീമതി. ജമീല ബോധവൽക്കരണ ക്ലാസ് എടുത്തു. പെരുവണ്ണാമൂഴി പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ റസാഖ്, സുരേഷ് എന്നിവർ സംസാരിച്ചു. അധ്യാപകൻ വിശാഖ് തോമസ് നന്ദി പറഞ്ഞു.
November 03
12:53
2017