SEED News

ഫലവൃക്ഷത്തോട്ടം നിര്മിച്ച് വി.വി.എച്ച്.എസ്.എസ്. സീഡ് ക്ലബ്ബ്

ചാരുംമൂട്: ജൈവവൈവിധ്യ സംരക്ഷണത്തിന്റെ ഭാഗമായി ചാരുംമൂട് സെന്റ്മേരീസ് എല്.പി.സ്കൂളില് ഫലവൃക്ഷത്തോട്ടം നിര്മിച്ചു. താമരക്കുളം വി.വി.എച്ച്.എസ്.എസിലെ തളിര്  സീഡ്ക്ലബ്ബ് പരിസ്ഥിതി സംഘടനയായ ഗ്രീന്വെയിന്റെ സഹായത്തോടെയാണ് ഫലവൃക്ഷത്തോട്ടം നിര്മിച്ചത്. വി.വി.എച്ച്.എസ്.എസിലെ കുട്ടികളുടെ നഴ്സറിയില് സീഡ്ക്ലബ്ബ് അംഗങ്ങള് വിത്ത് പാകി മുളപ്പിച്ച തൈകളാണ് ഉപയോഗിച്ചത്.  ചാമ്പ, ലവ് ലോലി, ആത്ത, മുള്ളാത്ത, റംബൂട്ടാന്, നെല്ലിപ്പുളി, സപ്പോട്ട, ശീമപ്പുളി, പേര തുടങ്ങിയവയാണ് നട്ടത്. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്ഡിങ് കമ്മിറ്റി ചെയര്പേഴ്സണ് കെ.സുമ വൃക്ഷത്തൈ നട്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. വി.വി.എച്ച്.എസ്.എസ്. പി.ടി.എ. പ്രസിഡന്റ് എം.എസ്.സലാമത്ത് അധ്യക്ഷനായി.
            ഗ്രീന്വെയിന് സ്റ്റേറ്റ് കോ-ഓര്ഡിനേറ്റര് റാഫി രാമനാഥ് പദ്ധതി വിശദീകരിച്ചു. സെന്റ് മേരീസ് സ്കൂള് ഹെഡ്മിസ്ട്രസ് മറിയാമ്മ  ജോസഫ്, വി.വി.എച്ച്.എസ്.എസ്. ഹെഡ്മിസ്ട്രസ് സുനിത ഡി.പിള്ള, ഡെപ്യൂട്ടി എച്ച്.എം. എ.എന്.ശിവപ്രസാദ്, സീഡ് കോ-ഓര്ഡിനേറ്റര് ശാന്തി തോമസ്, എസ്.ഷാജഹാന്, ചന്ദ്രബാബു, ഭാവചിത്ര തുടങ്ങിയവര് പ്രസംഗിച്ചു.   

November 04
12:53 2017

Write a Comment

Related News