SEED News

ഉപജില്ലാ ശാസ്ത്രോത്സവത്തിന് സീഡ് വിദ്യാർഥികളുടെ പേപ്പർ ബാഗുകൾ


 കാടാച്ചിറ: ഉപജില്ലാ ശാസ്‌ത്രോത്സവത്തിന് കടലാസ് ബാഗുകളുമായി സീഡ് വിദ്യാര്‍ഥികള്‍.  
മുഴപ്പിലങ്ങാട് ഹയര്‍ സെക്കന്ഡറി സ്‌കൂളില്‍ നടക്കുന്ന കണ്ണൂര്‍ സൗത്ത് ഉപജില്ലാ ശാസ്‌ത്രോത്സവത്തിന്റെ രജിസ്‌ട്രേഷനുവേണ്ട മുഴുവന്‍ ബാഗുകളും കടലാസ് കൊണ്ട് നിര്‍മിച്ചത് കാടാച്ചിറ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സീഡ് പ്രവര്‍ത്തകരും ഓയിസ്‌ക ഇന്റര്‍നാഷണല്‍ സ്‌കൂള്‍ യൂണിറ്റും ചേര്‍ന്നാണ്. 
സ്‌കൂളിലെ കലോത്സവത്തിനോടനുബന്ധിച്ച ഉദ്ഘാടനച്ചടങ്ങില്‍ പ്രഥമാധ്യാപകന്‍ കെ.സന്തോഷ്‌കുമാര്‍ ശാസ്‌ത്രോത്സവ പ്രോഗ്രാം കണ്‍വീനര്‍ അജിത്തിന് ബാഗുകള്‍ കൈമാറി. പി.ടി.എ. പ്രസിഡന്റ് ജനു ആയിച്ചാങ്കണ്ടി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ടി.എച്ച്.രാധാകൃഷ്ണന്‍, സി.രാജീവ്കുമാര്‍ എന്നിവര്‍ സംസാരിച്ചു. 


November 08
12:53 2017

Write a Comment

Related News