ആഘോഷമായി മുതുകുറ്റിയിൽ കൊയ്ത്തുത്സവം
മുതുകുറ്റി: മുതുകുറ്റി യു.പി. സ്കൂൾ സീഡ് കാർഷിക ക്ളബുകളുടെ നേതൃത്വത്തിൽ കൊയ്ത്തുത്സവം നടത്തി. സ്കൂളിനടുത്ത 10 സെൻറ്‌് സ്ഥലത്താണ് കൃഷി നടത്തിയത്. അധ്യാപകൻ ബാബുവിന്റെ നിർദേശാനുസരണം കുട്ടികൾ കൃഷി നടത്തി. ചെമ്പിലോട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി.വി.ലക്ഷ്മി കൊയ്ത്തുത്സവം ഉദ്‌ഘാടനം ചെയ്തു.
വാർഡംഗം കെ.ഷൈമ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രഥമാധ്യാപകൻ എൻ.പി.രാജീവൻ, പഞ്ചായത്തംഗം അനിത കെ, ശ്രീജ പി.ആർ., അഭിലാഷ് സി.പി., സുമേഷ്, ജസീല എന്നിവർ സംസാരിച്ചു. കൃഷി അസിസ്റ്റന്റ് വിജേഷ് കെ.ടി. നേതൃത്വം നല്കി.
November 08
12:53
2017