environmental News

ഇല്ല, ഈ കുഞ്ഞന്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്

വംശനാശം സംഭവിച്ചെന്ന് കരുതിയ ചുള്ളിപ്രാണിയിനത്തില്‍പ്പെട്ട പ്രാണിവര്‍ഗത്തെ (ട്രീ ലോബ്സ്റ്റര്‍) കണ്ടെത്തിയതായി ശാസ്ത്രജ്ഞര്‍. ലോകത്തെ പറക്കാന്‍ കഴിയാത്ത ഏറ്റവും വലിയ പ്രാണികളാണിത്. 
  ഓസ്‌ട്രേലിയയിലെ ലോര്‍ഡ് ഹോ ദ്വീപുകളിലാണ് ഇവയെ ധാരളമായി കണ്ടുവന്നിരുന്നത്.
 15 സെന്റിമീറ്റര്‍ വരെ വലിപ്പം വെയ്ക്കുന്നവയാണ് ഈ പ്രാണികള്‍. 1918-ല്‍ കപ്പല്‍ അപകടത്തെത്തുടര്‍ന്ന് ദ്വീപിലെത്തിയ കറുത്ത എലികളാണ് ഇവയുടെ വംശനാശത്തിനിടയാക്കിയത്. എലികളുടെ ആക്രമണത്തില്‍ ദ്വീപിലെ മറ്റേനകം ജീവജാലങ്ങള്‍ക്കും വംശനാശം സംഭവിച്ചിരുന്നു.  എട്ട് പക്ഷിവര്‍ഗങ്ങളും  അഞ്ചിനം ഇഴജന്തുക്കളും ഇതില്‍ ഉള്‍പ്പെടും.
   ദ്വീപില്‍ നിന്ന് 23 കിലോമീറ്റര്‍ അകലെയുള്ള  മറ്റൊരു ദ്വീപലെ ലാവ പ്രവാഹത്തിന് സമീപത്തുനിന്ന് കണ്ടെത്തിയ പ്രാണിവര്‍ഗത്തിന്റെ ഡി.എന്‍.എ.യ്ക്കും മ്യൂസിയത്തില്‍ സൂക്ഷിച്ചിരുന്ന ട്രീ ലോബ്സ്റ്ററിന്റെ ഡി.എന്‍.എ.യ്ക്കും സാദൃശ്യമുള്ളതായാണ് ഗവേഷകരുടെ കണ്ടെത്തല്‍.  
എന്നാല്‍, ഇവ ഒരേ തരത്തിലുള്ള പ്രാണികളാണോയെന്ന് സ്ഥിരീകരിക്കാന്‍ കൂടുതല്‍ ഗവേഷണങ്ങള്‍  വേണമെന്ന് ശാസ്ത്രജ്ഞര്‍ പറഞ്ഞു. 
 
 1960-ലാണ്  ട്രീ ലോബ്സ്റ്റര്‍ ഭൂമുഖത്തുനിന്ന് തുടച്ചുനീക്കപ്പെട്ടതായി പ്രഖ്യാപിച്ചത്.


November 09
12:53 2017

Write a Comment