നോവലിലെ പശ്ചാത്തലം വിദ്യാലയമുറ്റത്തൊരുക്കി വിദ്യാര്‍ഥികള്‍
വാളക്കുളം: ഗ്രാമത്തിലെ പഴയ കാഴ്ചകള്‍ പകര്‍ത്തിയ നോവലിലെ പശ്ചാത്തലങ്ങള്‍ എഴുത്തുകാരന്‍തന്നെ വിദ്യാലയമുറ്റത്ത് ഒരുക്കി. വാളക്കുളം കെ.എച്ച്.എം.എച്ച്.എസ്.സ്‌കൂള്‍ മുറ്റത്താണ് ഈ മനോഹര കാഴ്ചയൊരുങ്ങിയിരിക്കുന്നത്.
സ്‌കൂളിലെ പൂര്‍വവിദ്യാര്‍ഥിയായ ഷഫീഖ് ക്ലാരിയാണ് തന്റെ രചനയായ 'വിരല്‍ത്തുമ്പിലെ സഹനവര്‍ണങ്ങള്‍' എന്ന നോവലിലെ കഥാപശ്ചാത്തലം വിദ്യാലയ മുറ്റത്ത് പുനഃസൃഷ്ടിച്ചത്.
സ്‌കൂളിലെ ദേശീയഹരിതസേനയിലേയും മാതൃഭൂമി സീഡിലേയും അംഗങ്ങളുടെ പങ്കാളിത്തത്തോടെയായിരുന്നു നിര്‍മാണം.കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് ബുധനാഴ്ച രാവിലെ പത്തിന് നടക്കുന്ന ചടങ്ങില്‍ തിരുരങ്ങാടി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഇ. സുനില്‍കുമാര്‍ ഉദ്യോനത്തിന്റെ സമര്‍പ്പണം നിര്‍വഹിക്കും.
November 09
12:53
2017